ETV Bharat / state

കരകവിഞ്ഞൊഴുകുന്ന കക്കാട്ടാറില്‍ 'നരന്‍ സ്റ്റെലില്‍' തടിപിടിത്തം; മൂന്ന് പേര്‍ അറസ്റ്റില്‍

പത്തനംതിട്ടയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് യുവാക്കളുടെ അഭ്യാസ പ്രകടനം.

author img

By

Published : Aug 4, 2022, 8:50 PM IST

patahnamthitta kakkatar river  Pathanamthitta kakkattar river  Pathanamthitta rain  Heavy Rains  Kerala Rains Today News Live Updates  കേരള വാര്‍ത്ത  കേരളം പുതിയ വാര്‍ത്തകള്‍  ജില്ല വാര്‍ത്തകള്‍  കേരളം മഴ  യുവാക്കളുടെ അഭ്യാസം  കക്കാട്ടാറില്‍ നരന്‍ സ്റ്റെലില്‍ തടിപിടിത്തം  കക്കാട്ടാറ് പുഴ  സോഷ്യല്‍ മീഡിയ  വൈറല്‍ വീഡിയോ  മൂഴിയാര്‍ പൊലീസ്  കൊച്ചു കോട്ടമണ്‍  ജില്ലാ പൊലീസ് മേധാവി  തടിപിടിത്തം  വീഡിയോ ദൃശൃങ്ങള്‍
അറസ്റ്റിലായ രാഹുല്‍, വിപിന്‍ സണ്ണി

പത്തനംതിട്ട: ജില്ലയില്‍ മഴ കനത്ത സാഹചര്യത്തില്‍ കരകവിഞ്ഞ് ഒഴുകുന്ന കക്കാട്ടാറില്‍ നരന്‍ സിനിമ സ്റ്റൈലില്‍ മരം പിടിക്കാൻ ശ്രമിച്ച മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. കൊച്ചു കോട്ടമണ്‍ സ്വദേശികളായ തടത്തിൽ വീട്ടിൽ രാഹുൽ (25), പാലക്കൽ വിപിൻ സണ്ണി (22), കൊച്ചു കോട്ടമണ്‍ സ്വദേശിയായ പതിനെട്ടുകാരന്‍ എന്നിവരാണ് അറസ്‌റ്റിലായത്.

തിങ്കളാഴ്‌ച ഉച്ചക്കാണ് കേസിനാസ്‌പദമായ സംഭവം. വേണ്ടത്ര മുന്‍കരുതലെടുക്കാതെയാണ് കുത്തിയൊഴുകുന്ന കക്കാട്ടാറില്‍ സംഘം കാട്ടുതടികളും മറ്റും ശേഖരിച്ചത്. സംഭവത്തിന്‍റെ വീഡിയോ ദൃശൃങ്ങള്‍ സിനിമ പാട്ടിന്‍റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഇന്ന് (ആഗസ്റ്റ് 4) പൊലീസ് മൂവരെയും അറസ്റ്റ് ചെയതത്.

ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമായിരുന്നു അറസ്റ്റ്. മൂഴിയാര്‍ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ കെ.എസ് ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ കിരൺ വി.എസ്, സിപിഒമാരായ ഷൈൻ കുമാർ, ബിനുലാൽ, ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ ജാമ്യത്തില്‍ വിട്ടു.

also read:പത്തനംതിട്ടയിൽ കനത്ത മഴ; അടൂർ വെള്ളത്തിനടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.