ETV Bharat / state

പത്തനംതിട്ടയില്‍ വ്യാപക കഞ്ചാവ് വേട്ട; മൂന്നു കേസുകളിലായി 7 പേർ അറസ്റ്റിൽ - കൂടല്‍ പൊലീസ്

വില്‍പ്പനയ്‌ക്കെത്തിച്ച കഞ്ചാവുമായാണ് പ്രതികള്‍ പൊലീസ് പിടിയിലായത്.

ganja inspection  pathanamthitta ganja raid  പത്തനംത്തിട്ട കഞ്ചാവ് വേട്ട  ആറന്മുള പൊലീസ്  കൂടല്‍ സ്‌റ്റേഡിയം ജംഗ്ഷന്‍  കൂടല്‍ പൊലീസ്  അടൂര്‍ പൊലീസ്
പത്തനംത്തിട്ടയില്‍ വ്യാപക കഞ്ചാവ് വേട്ട; മൂന്നു കേസുകളിലായി 7 പേർ അറസ്റ്റിൽ
author img

By

Published : Apr 23, 2022, 8:37 PM IST

പത്തനംത്തിട്ട: ശനിയാഴ്‌ച (23 ഏപ്രില്‍ 2022) പത്തനംതിട്ട ജില്ലയില്‍ നടത്തിയ പരിശോധനകളില്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് കഞ്ചാവ് പിടികൂടി. മൂന്ന് കേസുകളിലായി തമിഴ്‌നാട് സ്വദേശി ഉള്‍പ്പടെ 7 പേരെ അന്വേഷണസംഘം കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. 2 കിലോയോളം കഞ്ചാവുമായി കോഴഞ്ചേരിയില്‍ നിന്നാണ് താമിഴ്‌നാട് സ്വദേശി പൊലീസ് പിടിയിലാത്.

ജില്ല പൊലീസ് മേധവിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തിരുനെൽവേലി സ്വദേശി കണ്ണനെ (35) കസ്‌റ്റഡിയിലെടുത്തത്. തെങ്കാശിയില്‍ നിന്ന് വില്‍പ്പനയ്‌ക്കായി എത്തിച്ച കഞ്ചാവാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. ആറന്മുള എസ്ഐ ഹരീന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ വലയിലാക്കിയത്.

കഞ്ചാവ് വില്‍പ്പനയ്‌ക്ക് ശ്രമിച്ച നാല് യുവാക്കളെ കൂടല്‍ പൊലീസ് ഇന്ന് (23 ഏപ്രില്‍ 2022) രാവിലെ പിടികൂടി. ഇലവുംതിട്ട സ്വദേശി ഗോകുൽ (23), നെടുമൺകാവ് സ്വദേശി ചിക്കു (32), കൂടൽ സ്വദേശി അജേഷ് (25), കുറ്റപ്പുഴ സ്വദേശി ജസ്റ്റിൻ (24) എന്നിവരാണ് അറസ്‌റ്റിലായത്. ഇന്‍സ്‌പെക്‌ടര്‍ പുഷ്‌പകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൂടല്‍ സ്‌റ്റേഡിയം ജംഗ്ഷനില്‍ നിന്നാണ് പ്രതികളെ കസ്‌റ്റഡിയിലെടുത്തത്. എസ്ഐ ദിജേഷ്, എഎസ്ഐ അനിൽ കുമാർ, സിപി ഒമാരായ രതീഷ്, ഷമീർ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു

അടൂർ ഏഴംകുളത്തുള്ള എംസൺ ലോഡ്‌ജിൽ നിന്നും കഞ്ചാവുമായി രണ്ടു യുവാക്കൾ അറസ്റ്റിലായി. വിഷ്‌ണു ഉണ്ണിത്താന്‍ (26), അജിമോന്‍ (32) എന്നിവരെയാണ് കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് അടൂർ പൊലീസ് ഇന്ന് പിടികൂടിയത്. അടൂര്‍ പോലീസ് ഇന്‍സ്‌പെക്‌ടര്‍ ടി ഡി പ്രജീഷന്‍റെ നേതൃത്വത്തില്‍ എസ്ഐ മാരായ മനീഷ്, വിമല്‍, രംഗനാഥ്, എഎസ്ഐ അജി, എസ്‌സി പിഒ സോളമന്‍ ഡേവിഡ്‌ , സിപിഒ സനല്‍ കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കസ്‌റ്റഡിയിലെടുത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.