ETV Bharat / state

പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിച്ച് പത്തനംതിട്ട വനം വകുപ്പ് - Forest Department

രണ്ടു ദിവസം മുമ്പ് നാട്ടുകാര്‍ പുലിയെ കണ്ടതായി പരാതിപ്പെട്ടിരുന്നു.

പത്തനംതിട്ട  റാന്നി കുരുമ്പന്‍ മൂഴി  വനം വകുപ്പ് ഉദ്യോഗസ്ഥര്‍  Pathanamthitta  Forest Department  catch leopards
പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിച്ച് പത്തനംതിട്ട വനം വകുപ്പ്
author img

By

Published : May 11, 2021, 10:21 PM IST

പത്തനംതിട്ട: റാന്നി കുരുമ്പന്‍ മൂഴി പനംകുടന്തയില്‍ പുലിയെ പിടിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട് വച്ചു. രണ്ടു ദിവസം മുമ്പ് നാട്ടുകാര്‍ പുലിയെ കണ്ടതായി പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ കാമറ സ്ഥാപിക്കുകയും പട്രോളിംഗ് ശക്തമാക്കുകയും ചെയ്തിരുന്നു.

കൂടുതല്‍ വായനയ്ക്ക്: വീടുകളില്‍ ചികിത്സയിലുള്ളവര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

പ്രമോദ് നാരായണന്‍ എം.എല്‍.എ സ്ഥലത്തെത്തി ജനങ്ങളുടെ ഭീതി നേരിട്ട് മനസിലാക്കുകയും പുലിയെ പിടിക്കാന്‍ അടിയന്തരമായി കൂട് സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

ജനവാസ മേഖലയില്‍ ജനങ്ങളുടെ ജീവന്‍ പരീക്ഷണത്തിന് വിടാതെ പുലിയെ പിടിക്കാന്‍ കൂട് വയ്ക്കണമെന്ന് എം.എല്‍.എ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.