പത്തനംതിട്ട : പത്തനംതിട്ട ജില്ല കലക്‌ടറും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജും ചേർന്നുപാടിയ പാട്ട് സമൂഹ മാധ്യമങ്ങളിൽ വൈറല്‍. ഒരേ വേഷത്തിലെത്തിയ മന്ത്രിയും കലക്ടറും "മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ"എന്ന സൂപ്പർ ഹിറ്റ് ഗാനമാണ് മനോഹരമായി ആലപിച്ചത്.
സംസ്ഥാന സർക്കാരിന്‍റെ ഒന്നാം വാർഷികത്തിന്‍റെ ഭാഗമായി പത്തനംതിട്ടയിൽ നടന്ന എന്റെ കേരളം പ്രദര്‍ശന നഗറില്‍ തിങ്കളാഴ്‌ച (16.05.2022) രാത്രി നടന്ന ഗാനമേളയില്‍ വിധു പ്രതാപിനൊപ്പമാണ് മന്ത്രി വീണ ജോര്‍ജും ജില്ല കലക്‌ടര്‍ ഡോ.ദിവ്യ എസ് അയ്യരും ഗായകരായെത്തിയത്.