പത്തനംതിട്ട : ലോക്ക് ഡൗണിൽ പക്ഷികള്‍ക്ക് തീറ്റ നൽകി ജില്ലാ മൃഗസംരക്ഷണ വകുപ്പ്. പത്തനംതിട്ട നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ജി. അംബികാദേവിയുടെ നേതൃത്വത്തിലാണ് പക്ഷികള്‍ക്ക് തീറ്റ നല്‍കിയത്.
കഴിഞ്ഞ ദിവസം ജനറല്‍ ആശുപത്രിക്ക് സമീപം മൂന്ന് കൊക്കുകള്‍ ചത്തുവീണിരുന്നു. പരിശോധനയില്‍ ഭക്ഷണം കിട്ടാത്തതാണ് കാരണമെന്ന് ബോധ്യപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മൃഗ സംരക്ഷണ വകുപ്പും, ഇന്ത്യന്‍ വെറ്ററനറി അസോസിയേഷനും ചേര്‍ന്ന് പക്ഷികള്‍ക്ക് തീറ്റ നല്‍കിയത്. പൊതുസ്ഥലങ്ങളും ചന്തയും അടച്ചതോടെ പക്ഷികൾ ഭക്ഷണം കിട്ടാതെ അലയുകയാണ്.