ETV Bharat / state

പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച്‌ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; 11-ാം പ്രതി പിടിയില്‍

തിരുവല്ല ചുമത്ര എലിമണ്ണിലില്‍ വീട്ടില്‍ സജിയാണ് പിടിയിലായത്. 12 പേരെ പ്രതി ചേര്‍ത്ത കേസിലെ 11-ാമത്തെയാളാണ് സജി.

Pathanamthitta Cpm worker Rape case  culprit arrested Thiruvalla chumathtra native  kerala todays news  സിപിഎം പാര്‍ട്ടി പ്രവര്‍ത്തക പീഡനം നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി  കേരളത്തിലെ ഇന്നത്തെ വാര്‍ത്ത  ഡി.വൈ.എഫ്‌.ഐ നേതാക്കള്‍ ബാലാത്സംഗം
പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച്‌ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; 11-ാം പ്രതി പിടിയില്‍
author img

By

Published : Dec 2, 2021, 11:13 AM IST

പത്തനംതിട്ട: പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച്‌ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. തിരുവല്ല ചുമത്ര എലിമണ്ണിലില്‍ വീട്ടില്‍ സജിയാണ് കുറ്റപ്പുഴയില്‍ നിന്നും പിടിയിലായത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്‌.ഐ നേതാക്കളും ഉള്‍പ്പെട്ട കേസിലെ 11-ാം പ്രതിയാണിയാള്‍.

വീട്ടമ്മയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നതാണ് ഇയാള്‍ക്കെതിരായ കേസ്. പരാതിക്കാരിയുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവത്തില്‍ കേസെടുത്തത്. ബുധനാഴ്ച തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വീട്ടമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.

ALSO READ: തിയേറ്ററുകൾ ഇളക്കി മറിച്ച് മരയ്ക്കാർ എത്തി; ആവേശം ചോരാതെ ആരാധകരും

ഫോണ്‍ രേഖകളും ടവര്‍ ലൊക്കേഷനും പരിശോധിക്കാനായി സൈബര്‍ സെല്ലിന്‍റെ സഹായം തേടിയിട്ടുണ്ട്. ഒന്നാം പ്രതി സി.പി.എം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി സജിമോനും രണ്ടാം പ്രതി ഡി.വൈ.എഫ്‌.ഐ നേതാവ് നാസറും ഉള്‍പ്പെടെയുള്ളവര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. 12 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.