ETV Bharat / state

പത്തനംതിട്ടയില്‍ വെള്ളിയാഴ്ച അഞ്ചിടങ്ങളില്‍ വാക്സിനേഷന്‍

മാര്‍ച്ച് 17 വരെ കൊവിഷീല്‍ഡ് ആദ്യ ഡോസ് സ്വീകരിച്ചവരും ഏപ്രില്‍ 11 വരെ കൊവാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്കുമാണ് രണ്ടാം ഡോസ് നല്‍കുക.

pathanamthitta covid vaccination  pathanamthitta covid news  പത്തനംതിട്ട കൊവിഡ് വാർത്തകള്‍  പത്തനംതിട്ട കൊവിഡ് വാക്സിനേഷൻ
പത്തനംതിട്ടയില്‍ വെള്ളിയാഴ്ച അഞ്ചിടങ്ങളില്‍ വാക്സിനേഷന്‍
author img

By

Published : May 13, 2021, 10:01 PM IST

പത്തനംതിട്ട: ജില്ലയില്‍ വെള്ളിയാഴ്ച (മെയ് 14 ) അഞ്ച് കേന്ദ്രങ്ങളിലായി കൊവിഡ് രണ്ടാം ഡോസ് വാക്സിനേഷന്‍ നടക്കും. രണ്ടാം ഡോസ് സ്വീകരിക്കുന്നവര്‍ക്ക് മാത്രമാണ് വാക്സിന്‍ വിതരണം ചെയ്യുന്നത്. കൊവിഷീല്‍ഡ് വാക്സിന്‍ വിതരണത്തിനായി ഒരു കേന്ദ്രവും കൊവാക്സിന്‍ വിതരണത്തിനായി നാല് കേന്ദ്രങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. ഓരോ കേന്ദ്രത്തിലും നൂറുപേര്‍ക്ക് വീതമാകും വാക്സിന്‍ നല്‍കുക. മാര്‍ച്ച് 17 വരെ കൊവിഷീല്‍ഡ് ആദ്യ ഡോസ് സ്വീകരിച്ചവരും ഏപ്രില്‍ 11 വരെ കൊവാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്കുമാണ് രണ്ടാം ഡോസ് നല്‍കുക. അതത് മേഖലയിലെ ആരോഗ്യപ്രവര്‍ത്തകരും ആശാപ്രവര്‍ത്തകരും ഫോണ്‍ മുഖേനയോ എസ്.എം.എസ് മുഖേനയോ വിവരം അറിയിച്ചവരാണ് രണ്ടാം ഡോസിനായി എത്തേണ്ടത്. ആദ്യ വാക്സിന്‍ സ്വീകരിച്ച് കാലാവധി കഴിഞ്ഞവര്‍ക്ക് മുന്‍ഗണന ലഭിക്കും.

കൊവീഷീൽഡ് വാക്സിനേഷൻ കേന്ദ്രം : പന്തളം ഫാമിലി ഹെൽത്ത് സെന്‍റർ

കൊവാക്സിൻ വാക്സിനേഷൻ കേന്ദ്രങ്ങൾ: അടൂര്‍ ജനറല്‍ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, മല്ലപ്പള്ളി താലൂക്ക് ആശുപത്രി, കുളനട പ്രൈമറി ഹെല്‍ത്ത് സെന്‍റർ

also read: സർക്കാരിനും കോടതിക്കും പുല്ലുവില; വെള്ളക്കടലാസിൽ നല്‍കിയത് 3 ലക്ഷത്തിന്‍റെ ബില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.