ETV Bharat / state

ജനിതക മാറ്റം വന്ന വൈറസ് സാന്നിധ്യം സംശയിക്കുന്നതായി ആരോഗ്യ വകുപ്പ്

കഴിഞ്ഞ ദിവസങ്ങളിലെ 40 വയസിന് താഴെയുള്ളവരുടെ കൊവിഡ് മരണമാണ് സംശയത്തിന് കാരണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എഎൽ ഷീജ മാധ്യമങ്ങളോട് പറഞ്ഞു.

കൊവിഡ് പത്തനംതിട്ട  ജനിതക വ്യതിയാനം  കൊവിഡ് കേരളത്തിൽ  കൊവിഡ് മരണം  pathanamthitta covid
ജനിതക മാറ്റം വന്ന വൈറസ് സാന്നിധ്യം സംശയിക്കുന്നതായി ആരോഗ്യ വകുപ്പ്
author img

By

Published : Apr 22, 2021, 2:27 AM IST

പത്തനംതിട്ട: ജില്ലയില്‍ ജനിതക മാറ്റം വന്ന വൈറസ് സാന്നിധ്യം സംശയിക്കുന്നതായി ആരോഗ്യ വകുപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ 40 വയസിന് താഴെയുള്ളവരുടെ കൊവിഡ് മരണമാണ് സംശയത്തിന് കാരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോക്ടർ എഎൽ ഷീജ മാധ്യമങ്ങളോട് പറഞ്ഞു. തീവ്ര ലക്ഷണങ്ങളുള്ള കാറ്റഗറി സി രോഗികളുടെ എണ്ണം കൂടുന്നതും ജില്ലയില്‍ ആശങ്കയുണ്ടാക്കുന്നു. കഴിഞ്ഞ മൂന്നാഴ്‌ചക്കുള്ളില്‍ 40 വയസില്‍ താഴെയുള്ള നാലുപേരാണ് ജില്ലയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്. നാല് പേര്‍ക്കും ഗുരുതരമായ ശ്വാസതടസം അനുഭവപ്പെട്ടിരുന്നു.

Read More:അര്‍ഹമായ അളവ് വാക്‌സിൻ സൗജന്യമായി ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി

ലാബുകളിലെ പരിശോധനയില്‍ ജനിതക മാറ്റത്തിന്‍റെ സൂചനകള്‍ കിട്ടിയിട്ടില്ലെങ്കിലും സമീപകാലങ്ങളില്‍ ചിലരില്‍ കാണുന്ന ലക്ഷണങ്ങളാണ് സംശയത്തിന് കാരണം. പുറത്ത് നിന്നെത്തുന്നവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരിലാണ് പുതിയ ലക്ഷണങ്ങള്‍ കൂടുതലായും കാണുന്നത്. എന്നാല്‍ സമ്പര്‍ക്ക പട്ടികയിലുള്ള ഭൂരിഭാഗം ആളുകളും പരിശോധന നടത്താത്തതാണ് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നത്. രോഗലക്ഷണങ്ങള്‍ ​ഗുരുതരമാകുമ്പോൾ മാത്രമാണ് പലരും പരിശോധന നടത്തുന്നത്. പുറത്ത് നിന്ന് വരുന്നവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ കൃത്യമായി പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ് കർശന നിര്‍ദ്ദേശം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.