പത്തനംതിട്ട: ജില്ലയിൽ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കുന്നതിന് ജില്ലാ പൊലീസ് മേധാവി ആര്‍.നിശാന്തിനി നേരിട്ടു പരിശോധന നടത്തി. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പത്തനംതിട്ട പഴയ ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലാണ് ജില്ലാ പൊലീസ് മേധാവി മിന്നല്‍ പരിശോധന നടത്തിയത്.
Read More:ജനിതകമാറ്റം വന്ന കൊവിഡ് ; പൊതുജനാരോഗ്യ വിദഗ്‌ധൻ ഡോക്‌ടർ അനീഷ് ഇടിവി ഭാരതിനോട് സംസാരിക്കുന്നു
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്നു പരിശോധിക്കാൻ 400ൽ അധികം പൊലീസുകാരെ 92 ടീമുകളായി തിരിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ജനങ്ങള്‍ കൃത്യമായി മാസ്‌കുകള്‍ ധരിക്കുന്നുണ്ടോ, സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് ഇവര്‍ ഉറപ്പു വരുത്തും. ഇതിനൊപ്പം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധം നല്‍കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
സംസ്ഥാനതല കൊവിഡ് പ്രതിരോധ ക്യാമ്പെയിന്‍റെ ഭാഗമായി ജില്ലയില്‍ രണ്ടു ദിവസത്തെ തീവ്ര പരിശോധനയാണ് സംഘടിപ്പിച്ചിട്ടുള്ളത്. കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ കേന്ദ്രീകരിച്ച് അനൗണ്‍സ്‌മെന്‍റ് വാഹനങ്ങളും, ക്വാറന്‍റൈനില്‍ ഇരിക്കുന്നവര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജനമൈത്രി പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളും. കണ്ടെയ്ന്‍മെന്‍റ് സോണുകളിലും ആളുകള്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും പരിശോധന കൂടുതല്‍ ശക്തമാക്കുമെന്നും ജില്ലാ പൊലീസ് മോധാവി ആര്‍.നിശാന്തിനി അറിയിച്ചു