ETV Bharat / state

കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ എല്ലാവരും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് പത്തനംതിട്ട ജില്ലാ കലക്‌ടര്‍

ജില്ലയില്‍ കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന 23 തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളെ പങ്കെടുപ്പിച്ച് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്‌ടര്‍

pathanamthitta covid updates  പത്തനംതിട്ട ജില്ലാ കലക്‌ടര്‍  കൊവിഡ് പ്രതിരോധം  covid kerala  കൊവിഡ് വ്യാപനം
കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ എല്ലാവരും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് പത്തനംതിട്ട ജില്ലാ കലക്‌ടര്‍
author img

By

Published : Apr 20, 2021, 2:21 AM IST

പത്തനംതിട്ട: ജില്ലയിലെ കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മഹാമാരിയെ പ്രതിരോധിക്കുന്നതിന് എല്ലാവരും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്‌ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി. ജില്ലയില്‍ കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന 23 തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളെ പങ്കെടുപ്പിച്ച് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള വാര്‍ഡുതല ജാഗ്രതാ സമിതികള്‍ കൂടുതല്‍ സജീവമാക്കണം, പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ അവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കി പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ക്വാറന്‍റൈനില്‍ ഇരിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണം, മെഡിക്കല്‍ ഓഫീസറുടെ സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങള്‍ ബോധവത്ക്കരണം സംഘടിപ്പിക്കണം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ദിവസേന ഒന്നിലധികം തവണ മൈക്ക് അനൗണ്‍സ്‌മെന്‍റ് നടത്തണം, സെക്ടറല്‍ മജിസ്ട്രേട്ടുമാര്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ സന്ദര്‍ശിക്കണം, പൊലീസ്, എന്‍ഫോഴ്സ്മെന്‍റ് ടീമിന്‍റെ സഹായം ഉറപ്പു വരുത്തണം, കടകള്‍ രാത്രി ഒന്‍പതിനു തന്നെ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം തുടങ്ങിയ നിർദേശങ്ങളാണ് കലക്‌ടർ യോഗത്തിൽ നൽകിയത്. തഹസില്‍ദാര്‍മാര്‍, പൊലീസ്, സെക്ടറല്‍ മജിസ്ട്രേട്ടുമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും കലക്‌ടർ പറഞ്ഞു.

എല്ലാവരും കൂട്ടായ പ്രവര്‍ത്തനം കാഴ്ച്ചവച്ചാല്‍ കൊവിഡ് കേസുകള്‍ പരമാവധി കുറയ്ക്കാന്‍ സാധിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍. നിശാന്തിനി യോഗത്തിൽ പറഞ്ഞു. കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ രോഗ ഉറവിടം കണ്ടെത്തിയാല്‍ രോഗം കൂടുതല്‍ ആളുകളിലേക്ക് പകരാതെ രോഗവ്യാപനം പിടിച്ചു നിര്‍ത്താന്‍ സാധിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ആനിക്കാട്, മല്ലപ്പള്ളി, കല്ലൂപ്പാറ, കോട്ടാങ്ങല്‍, സീതത്തോട്, നെടുമ്പ്രം, കവിയൂര്‍, നാറാണംമൂഴി, കുറ്റൂര്‍, വെച്ചൂച്ചിറ, കുന്നന്താനം, പുറമറ്റം, റാന്നി പെരുനാട്, കോയിപ്രം, പള്ളിക്കല്‍, ഇരവിപേരൂര്‍, കോന്നി, അയിരൂര്‍, കോഴഞ്ചേരി എന്നീ പഞ്ചായത്തുകളിലും പത്തനംതിട്ട, അടൂര്‍, പന്തളം, തിരുവല്ല എന്നീ നഗരസഭകളിലുമാണ് കൂടുതലായും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അസിസ്റ്റന്‍റ് കലക്ടര്‍ വി.ചെല്‍സാസിനി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ, തിരുവല്ല ആര്‍ഡിഒ പി.സുരേഷ്, അടൂര്‍ ആര്‍ഡിഒ എസ്. ഹരികുമാര്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്‍.ഐ.ജ്യോതിലക്ഷ്മി, എന്‍എച്ച്എം ഡിപിഎം ഡോ.എബി സുഷന്‍, ഡിഡിപി എസ്. ശ്രീകുമാര്‍, ഡെപ്യുട്ടി ഡിഎംഒ ഡോ.സി.എസ്. നന്ദിനി, ഡിവൈഎസ്‌പിമാര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.