പത്തനംതിട്ട: ജില്ലയില്‍ 245 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 33 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 205 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഇതില്‍ 48 പേരുടെ ഉറവിടം വ്യക്തമല്ല. കൊവിഡ് ബാധിതനായ ഒരാളുടെ മരണവും റിപ്പോര്‍ട്ട് ചെയ്തു. 283 പേര്‍ രോഗമുക്തരായി. 2104 പേരാണ് ജില്ലയില്‍ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കൊവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 13,007 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. പരിശോധനയ്‌ക്കയച്ച 1696 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. 8.14 ശതമാനമാണ് ജില്ലയിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. മരണനിരക്ക് 0.6 ശതമാനത്തിലെത്തി.
പത്തനംതിട്ടയില്‍ 245 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് ലേറ്റസ്‌റ്റ് വാര്‍ത്തകള്‍
2104 പേരാണ് ജില്ലയില്‍ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്