പത്തനംതിട്ട : കൊവിഡില്‍ ജില്ലയ്‌ക്ക് ഇന്ന് ആശ്വാസ ദിനം. 81 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 27 മാത്രമാണ് പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയ്ക്കുൾപ്പടെ 24 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 18 പേർ തിരുവല്ല ഹോളി സ്പിരിറ്റ് കോൺവെന്‍റിലുള്ളവരും ബാക്കിയുള്ളവർ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലുള്ളവരുമാണ്. രണ്ട് പേർ വിദേശത്തു നിന്നും ഒരാൾ ഇതര സംസ്ഥാനത്തു നിന്നും വന്നവരാണ്.
443 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. 459 പേർ വിവിധ ആശുപത്രികളിൽ ഐസൊലേഷനിലാണ്. വിദേശത്തു നിന്നും തിരിച്ചെത്തിയ 1132 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 1843 പേരും നിരീക്ഷണത്തിലാണ്. ഏനാദിമംഗലം വാർഡ് 15, തണ്ണിത്തോട് വാർഡ് 6 എന്നീ സ്ഥലങ്ങൾ കണ്ടെയ്‌ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. അതേസമയം അയിരൂർ 15,11, ഏറത്ത് 11,13,15 തുടങ്ങിയ വാർഡുകളിലെ കണ്ടെയ്‌ൻമെന്‍റ് സോൺ കാലാവധി ഒരാഴ്ചത്തേക്ക് നീട്ടി.