പത്തനംതിട്ട: ജില്ലയിൽ ഇന്ന് ആറ് കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. മെയ് 15ന് മഹാരാഷ്ട്രയിൽ നിന്നെത്തിയ ഉള്ളന്നൂർ സ്വദേശിനിയായ 44 വയസുകാരി. മെയ് 18നും 23 നും മഹാരാഷ്ട്രയിൽ നിന്ന് എത്തിയ ഏറത്ത് സ്വദേശികളായ 67 ഉം 32 ഉം വയസുള്ളവർ. കോട്ടയം സ്വദേശിയായ 25കാരി. മെയ് 19ന് സൗദിയിൽ നിന്നെത്തിയ പുല്ലാട് സ്വദേശിയായ 33കാരൻ. മെയ് 23 ന് മഹാരാഷ്ട്രയിൽ നിന്നെത്തിയ കൊടുമൺ സ്വദേശിയായ 69കാരി എന്നിവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ 22 പേർ രോഗികളായി വിവിധ ആശുപത്രികളിലുണ്ട്. 45 പേർ വിവിധ ആശുപത്രികളിലും ഐസൊലേഷനിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 3333 പേരും വിദേശത്തു നിന്നും തിരിച്ചെത്തിയ 539 പേരും നിരീക്ഷണത്തിലാണ്. ജില്ലയില്‍ 98 കൊവിഡ് കെയർ സെന്‍ററുകൾ സജീകരിച്ചിട്ടുണ്ട്.
പത്തനംതിട്ടയില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ്
ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 22 ആയി.