പത്തനംതിട്ട: ജില്ലയില്‍ 54 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ പത്തനംതിട്ട മുനിസിപ്പാലിറ്റി കണ്ടെയ്ൻമെന്‍റ് സോണില്‍ നടത്തിയ റാപ്പിഡ് ആന്‍റിജൻ ടെസ്റ്റില്‍ 24 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവർ മുൻപ് രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം ഉള്ളവരാണ്. ഇതിൽ 19 പേർ കുലശേഖരപതിയിലുള്ളവരാണ്. ബാക്കിയുള്ളവർ വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ജില്ലയിൽ 200 രോഗികളാണുള്ളത്. 219 പേർ വിവിധ ആശുപത്രികളിലായി ഐസൊലേഷനിലാണ്. ഇന്ന് 65 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. അതേസമയം, 25 പേർ രോഗ മുക്തരായി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 2606 പേരും വിദേശത്തു നിന്നും തിരിച്ചെത്തിയ 1959 പേരും നിലവിൽ നിരീക്ഷണത്തിലാണ്.
പത്തനംതിട്ടയില്‍ 54 പേർക്ക് കൊവിഡ്; 24 പേർക്ക് രോഗം സമ്പർക്കം വഴി - pathanamthitta news
25 പേരാണ് രോഗമുക്തരായത്. ഇന്ന് മാത്രം 65 പേരെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചു.