ETV Bharat / state

മാസ് കൊവിഡ് ടെസ്റ്റ്; പത്തനംതിട്ടയില്‍ ആദ്യദിനം പരിശോധിച്ചത് 7809 പേരെ - കൊവിഡ് വാര്‍ത്തകള്‍

രണ്ട് ദിവസംകൊണ്ട് 10,000 പരിശോധനകള്‍ നടത്താനാണ് ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുളളത്.

pathanamthitta covid test  covid latest news  കൊവിഡ് വാര്‍ത്തകള്‍  പത്തനംതിട്ട കൊവിഡ് വാര്‍ത്തകള്‍
മാസ് കൊവിഡ് ടെസ്റ്റ്; പത്തനംതിട്ടയില്‍ ആദ്യദിനം പരിശോധിച്ചത് 7809 പേരെ
author img

By

Published : Apr 17, 2021, 2:36 AM IST

പത്തനംതിട്ട : കൊവിഡ് രോഗവ്യാപനം തടയുന്നതിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ദ്വിദിന കൊവിഡ് പരിശോധനാ ക്യാമ്പയിനില്‍ ആദ്യ ദിവസം പരിശോധനയ്ക്കെത്തിയത് 7809 പേര്‍. ഇതില്‍ 5102 പേര്‍ സര്‍ക്കാര്‍ പരിശോധനാ കേന്ദ്രങ്ങളിലും 2707 പേര്‍ സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളിലും പരിശോധന നടത്തി. രണ്ട് ദിവസംകൊണ്ട് 10,000 പരിശോധനകള്‍ നടത്താനാണ് ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുളളത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍, പോളിങ് ഉദ്യോഗസ്ഥര്‍, ബൂത്ത് ഏജന്‍റുമാര്‍, രോഗലക്ഷണങ്ങള്‍ സംശയിക്കുന്നവര്‍ തുടങ്ങിയവര്‍ക്കാണ് പ്രധാനമായും പരിശോധന സംഘടിപ്പിച്ചതെങ്കിലും ഈ വിഭാഗത്തില്‍ നിന്നും പരിശോധനയ്ക്ക് എത്തിയവരുടെ എണ്ണം വളരെ കുറവാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.