പത്തനംതിട്ട: രാജ്യാന്തരതലത്തിൽ കൊവിഡ് മൂലമുള്ള ഏറ്റവും കുറഞ്ഞ മരണ നിരക്കുള്ള സ്ഥലങ്ങളിലൊന്നാണ് പത്തനംതിട്ടയെന്ന് ജില്ലാ കലക്ടർ പി ബി നൂഹ് ഇ ടി വി ഭാരതിനോട് പറഞ്ഞു.0.6 ആണ് കൊവിഡ് മൂലമുള്ള മരണ നിരക്ക്. എട്ട് മാസത്തിനിടെ കഴിഞ്ഞ മാസം കൊവിഡ് പോസിറ്റീവ് കേസുകൾ കൂറഞ്ഞിട്ടുണ്ട്. എല്ലാ പഞ്ചായത്തുകളിലും കൂടുതൽ ക്വാറന്‍റൈൻ കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനമായിട്ടുണ്ടെന്ന് കലക്‌ടർ പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും ശബരിമല സീസണും ബന്ധപ്പെട്ട് എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ചു കഴിഞ്ഞു. ജില്ലയിൽ 32 സ്ഥലങ്ങളിൽ കൊവിഡ് ടെസ്‌റ്റിംഗിനായി ലാബുകൾ കണ്ടെത്തി കഴിഞ്ഞു. ഇതിനു വേണ്ടി എല്ലാ ഗ്രാമ പഞ്ചായത്തുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കലക്ടർ കൂട്ടിച്ചേർത്തു.
പത്തനംതിട്ട ലോകത്തേറ്റവും കുറവ് കൊവിഡ് മരണ നിരക്കുള്ള സ്ഥലം - പത്തനംതിട്ട വാർത്തകൾ
എട്ട് മാസത്തിനിടെ കഴിഞ്ഞ മാസം കൊവിഡ് പോസിറ്റീവ് കേസുകൾ കൂറഞ്ഞു.