ETV Bharat / state

പത്തനംതിട്ടയ്ക്ക് ആശ്വാസം; കൊവിഡ് മുക്ത ജില്ലയായി

42 ദിവസമായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറന്മുള സ്വദേശിയുടെ ഫലമാണ് നെഗറ്റീവായത്.

covid free pathanamthitta  covid updates pathanamthitta  പത്തനംതിട്ട കൊവിഡ് വാർത്ത  കൊവിഡ് വാർത്ത  പത്തനംതിട്ട കൊവിഡ് മുക്തം
പത്തനംതിട്ടയ്ക്ക് ആശ്വാസം; കൊവിഡ് മുക്ത ജില്ലയായി
author img

By

Published : May 6, 2020, 6:50 PM IST

പത്തനംതിട്ട: അവസാനത്തെ കൊവിഡ് രോഗിയും ആശുപത്രി വിട്ടതോടെ പത്തനംതിട്ട ജില്ല കൊവിഡ് മുക്തമായി. 42 ദിവസമായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറന്മുള സ്വദേശിയുടെ പരിശോധന ഫലമാണ് തുടർച്ചയായി നെഗറ്റീവായത്. 21 തവണയാണ് രോഗിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്. ജില്ലയില്‍ ഒരാൾ മാത്രമായിരുന്നു കൊവിഡ് ചികിത്സയിലുണ്ടായിരുന്നത്.

പത്തനംതിട്ടയ്ക്ക് ആശ്വാസം; കൊവിഡ് മുക്ത ജില്ലയായി, അവസാന രോഗി ആശുപത്രി വിട്ടു

ചികിത്സയുടെ ആദ്യ ഘട്ടത്തിൽ ഒരു പ്രാവശ്യം നെഗറ്റീവ് ഫലം ലഭിച്ചെങ്കിലും പിന്നീട് എല്ലാം പോസിറ്റീവായിരുന്നു. അവസാനമായി ലഭിച്ച രണ്ട് പരിശോധന ഫലങ്ങൾ നെഗറ്റീവായതോടെയാണ് രോഗമുക്തി നേടിയത്. ഇതോടെ ജില്ലാ കൊവിഡ് മുക്തമായി. ജില്ലയില്‍ ആറന്മുള ഗ്രാമ പഞ്ചായത്ത് മാത്രമാണ് നിലവില്‍ ഹോട്ട്‌സ്‌പോട്ട് പട്ടികയിലുള്ളത്. നേരത്തെ ഹോട്ട്‌സ്‌പോട്ട് പരിധിയില്‍ ഉണ്ടായിരുന്ന പത്തനംതിട്ട നഗരസഭ, അടൂര്‍ നഗരസഭ, അയിരൂര്‍ പഞ്ചായത്ത്, ചിറ്റാര്‍ പഞ്ചായത്ത്, വടശേരിക്കര പഞ്ചായത്തുകളെ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ജില്ലാ കലക്‌ടർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.