പത്തനംതിട്ട: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനങ്ങളോട് വീട്ടിലിരിക്കാന്‍ ആഹ്വാനം ചെയ്‌ത് ജില്ലാ കലക്ടര്‍ പി.ബി. നൂഹും തിരുവല്ല സബ് കലക്ടര്‍ ഡോ.വിനയ് ഗോയലും. പത്തനംതിട്ട ബസ് സ്റ്റാന്‍ഡ്, അടൂര്‍ ടൗണ്‍, പന്തളം എന്നി സ്ഥലങ്ങള്‍ കലക്ടര്‍മാര്‍ സന്ദര്‍ശിച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സമൂഹിക അകലം പാലിക്കണമെന്നും മഹാമാരിയെ ഒറ്റക്കെട്ടായി നേരിടണമെന്നും ജില്ലാ കലക്ടര്‍ പി.ബി. നൂഹ് പറഞ്ഞു.
പത്തനംതിട്ടയില്‍ പൊലീസ് സേന നടത്തിയ റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്ത കലക്ടര്‍ പൊലീസിന് വേണ്ട നിര്‍ദേശങ്ങളും നല്‍കി. പൊതുസ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടംകൂടാന്‍ പാടില്ല. അവശ്യസാധനങ്ങള്‍ ലഭിക്കുന്ന കടകള്‍ മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നതെന്നും സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ ഒരാള്‍ മാത്രമേ യാത്ര ചെയ്യുന്നുള്ളുയെന്ന കാര്യങ്ങള്‍ ഉറപ്പ് വരുത്താന്‍ അടൂര്‍ ഡിവൈ.എസ്.പി ജവഹര്‍ ജനാര്‍ഡ്, പത്തനംതിട്ട ഡിവൈ.എസ്.പി. കെ. സജീവ് എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി.