ETV Bharat / state

ഐസിയു കിടക്കകളുടെ എണ്ണം കുറവ്; ജാഗ്രത തുടരണമെന്ന് പത്തനംതിട്ട കലക്ടര്‍ - covid Pathanamthitta

കലക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. നഗരങ്ങളിലും ജംഗ്ഷനുകളിലും ആള്‍ക്കൂട്ടം കാണപ്പെടുന്നതിനാല്‍ പൊലീസ് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും യോഗത്തിൽ തീരുമാനമായി.

പത്തനംതിട്ട കൊവിഡ്  കേരള കൊവിഡ്  കൊവിഡ് വ്യാപനം  kerala covid  covid second wave  covid vaccination  oxygen shortage kerala  covid Pathanamthitta  Pathanamthitta collector
ഐസിയു കിടക്കകളുടെ എണ്ണം കുറവ്; ജാഗ്രത തുടരണമെന്ന് പത്തനംതിട്ട കലക്ടര്‍
author img

By

Published : May 18, 2021, 10:38 PM IST

പത്തനംതിട്ട: ജില്ലയില്‍ കൊവിഡ് രോഗവ്യാപനം ഉള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത തുടരണമെന്ന് കലക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കലക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ജില്ലയിലെ ആശുപത്രികളില്‍ ഐസിയു കിടക്കകളുടെ എണ്ണം കുറവാണ്. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ അവസ്ഥ സങ്കീര്‍ണ്ണമാകും. രോഗവ്യാപനം വലിയ രീതിയില്‍ കുറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 1149 പേർക്കാണ് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ 1114 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ.

Also Read:സംസ്ഥാനത്ത് 31,337 പേർക്ക് കൂടി കൊവിഡ്

റോഡ് പണികള്‍ക്കായി എത്തിയിട്ടുള്ള അതിഥി തൊഴിലാളികളില്‍ രോഗവ്യാപനം വർധിക്കുന്നുണ്ട്. പ്രമാടം, കോന്നി, റാന്നി, തിരുവല്ല എന്നിവിടങ്ങളിലായാണ് വ്യാപനം കണ്ടു വരുന്നത്. നഗരങ്ങളിലും ജംഗ്ഷനുകളിലും ആള്‍ക്കൂട്ടം കാണപ്പെടുന്നതിനാല്‍ പൊലീസ് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും യോഗത്തിൽ തീരുമാനമായി. അഡീഷണല്‍ എസ്‌പി എന്‍. രാജന്‍, ഡിഎംഒ (ആരോഗ്യം) ഡോ.എ എല്‍ ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ.എബി സുഷന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. സി.എസ് നന്ദിനി, ഡിഡിപി, തഹസീല്‍ദാര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.