ETV Bharat / state

ബസിൽ യാത്ര ചെയ്‌ത വയോധികയുടെ മാല കവർന്നു; തമിഴ്‌നാട് സ്വദേശിനി പിടിയിൽ - ക്രൈം വാര്‍ത്ത

ഐടിഐ ജങ്‌ഷനിൽ നിന്നും ഇലവുംതിട്ടയിലേക്ക് വന്ന സ്വകാര്യ ബസിൽ യാത്ര ചെയ്യുമ്പോഴായിരുന്നു മോഷണം. ചെന്നീർക്കര സ്വദേശി ലില്ലിക്കുട്ടിയുടെ ഒന്നേമുക്കാൽ പവൻ തൂക്കം വരുന്ന സ്വർണ മാലയാണ് തമിഴ്‌നാട് സ്വദേശിനി ഗായത്രി മോഷ്‌ടിച്ചത്.

pathanamthitta Chenneerkara theft  Tamil Nadu native nabbed  Tamil Nadu native nabbed for stealing gold chain  ബസിൽ യാത്ര ചെയ്‌ത വയോധികയുടെ മാല കവർന്നു  തമിഴ്‌നാട് സ്വദേശിനി പിടിയിൽ  സ്വർണ മാല  മാല മോഷണം  മോഷണം  theft  chain snatching  gold necklace theft  chain roberry  മാല കവര്ച്ച  ബസിനുള്ളിൽ വച്ച് മോഷണം  ക്രൈം വാര്ത്ത  crime news
മാല കവർന്നു
author img

By

Published : Dec 21, 2022, 4:19 PM IST

പത്തനംതിട്ട: ബസിനുള്ളിൽ വച്ച് വയോധികയുടെ സ്വർണ മാല കവർന്ന തമിഴ്‌നാട് സ്വദേശിനി പിടിയിൽ. ചെന്നീർക്കര പമ്പുമല ഉടയാൻചരുവിൽ വീട്ടിൽ ലില്ലിക്കുട്ടിയുടെ (63) ഒന്നേമുക്കാൽ പവൻ തൂക്കം വരുന്ന സ്വർണ മാലയാണ് തമിഴ്‌നാട് സ്വദേശിനി മോഷ്‌ടിച്ചത്. സംഭവത്തിൽ തമിഴ്‌നാട് തൂത്തുക്കൂടി വടക്ക് തെരുവിൽ മാണിക്യമുത്തുവിന്‍റെ മകൾ ലക്ഷ്‌മിയെന്നും മായയെന്നും വിളിക്കുന്ന ഗായത്രിയെയാണ് (29) ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്‌തത്.

തിങ്കളാഴ്‌ച രാവിലെ 9.20 ന് ചെന്നീർക്കര ഐടിഐ ജങ്‌ഷനിൽ നിന്നും ഇലവുംതിട്ടയിലേക്ക് വന്ന സ്വകാര്യ ബസിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. ലില്ലിക്കുട്ടി ബഹളമുണ്ടാക്കിയപ്പോൾ ഓടിക്കൂടിയ നാട്ടുകാർ ഗായത്രിയെ തടഞ്ഞുവച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇവരെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്‌തു.

പേര് മാറ്റിമാറ്റി പറഞ്ഞ് പൊലീസിനെ കുഴപ്പിച്ച സ്ത്രീയുടെ ദേഹപരിശോധന നടത്തിയപ്പോൾ ഷോൾഡർ ബാഗിന്‍റെ മുന്നിലെ അറയിൽ നിന്നും മാല കണ്ടെടുക്കുകയായിരുന്നു. കുറ്റസമ്മതം നടത്തിയ പ്രതിയുടെ പക്കൽ തിരിച്ചറിയൽ രേഖകൾ ഒന്നുമില്ലാത്തതിനാൽ വിലാസം ഉറപ്പിക്കാനായിട്ടില്ല.

ഇവർക്ക് മായ എന്ന പേരിൽ നഗരൂർ പൊലീസ് സ്റ്റേഷനിലും ലക്ഷ്‌മി എന്ന പേരിൽ കോട്ടയം ഈസ്റ്റ്‌, കുന്നത്തുനാട് പൊലീസ് സ്റ്റേഷനുകളിലും കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലും മോഷണ കേസുകൾ നിലവിലുണ്ടെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.