പത്തനംതിട്ട: കുരമ്പാല തെക്ക് ആതിരമലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. മുപ്പതോളം കുടുംബങ്ങൾ മൂന്ന് കിലോ മീറ്റര്‍ സഞ്ചരിച്ചാണ് കുടിവെള്ളം ശേഖരിക്കുന്നത്. സി.എസ് സുജാത എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒമ്പത് ലക്ഷം രൂപ മുതല്‍ മുടക്കി ആരംഭിച്ച കുടിവെള്ള പദ്ധതിയുടെ പമ്പ് സെറ്റ് തകരാറിൽ ആയതോടെയാണ് പ്രശ്‌നം തുടങ്ങിയത്. 2006 ൽ ഉദ്ഘാടനം ചെയ്ത പദ്ധതി എട്ട് മാസം മുമ്പ് വരെ പ്രവര്‍ത്തിച്ചിരുന്നു. ആതിരമലയുടെ അടിവാരത്ത് 55 അടി താഴ്ച്ചയിൽ കിണർ നിർമിച്ച് മലയുടെ മധ്യഭാഗത്തുള്ള ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്താണ് കുടിവെള്ള വിതരണം നടത്തിയിരുന്നത്. ജപ്പാൻ കുടിവെള്ള പദ്ധതി പ്രകാരം ആതിരമലയുടെ വിവിധ ഭാഗങ്ങളിൽ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും എത്തുന്ന വെള്ളം ക്ലോറിൻ കലർന്നതിനാൽ ഉപയോഗശൂന്യമാണെന്ന് നാട്ടുകാർ പറയുന്നു. പമ്പ് സെറ്റ് പ്രവർത്തന രഹിതമായതോടെ പ്രദേശത്തുള്ള സ്വകാര്യ വ്യക്തിയുടെ കിണറിൽ നിന്നാണ് കുടുംബങ്ങള്‍ വെള്ളം എടുക്കുന്നത്. കുടിവെള്ള ക്ഷാമത്തിന് ഉടൻ പരിഹാരമുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പത്തനംതിട്ട ആതിരമലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം - athiramala
ആതിരമലയിലേക്കുള്ള കുടിവെള്ള പദ്ധതി മുടങ്ങിയിട്ട് എട്ട് മാസം