ETV Bharat / state

ആറന്‍മുള വള്ളം കളിക്ക് പുറപ്പെട്ട പള്ളിയോടം മറിഞ്ഞു ; രണ്ട് മരണം - പത്തനംതിട്ട ജില്ല വാര്‍ത്തകള്‍

ശനിയാഴ്‌ച രാവിലെ എട്ടരയോടെയാണ് സംഭവം. കാണാതായ ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു

pta accident  Palliyodam overturn in Pamba in pathanmthitta  വള്ളം കളിക്ക് പുറപ്പെട്ട പള്ളിയോടം മറിഞ്ഞു  സംഭവം  തെരച്ചില്‍ തുടരുന്നു  ചെങ്ങന്നൂര്‍  പത്തനംതിട്ട വാര്‍ത്തകള്‍  പത്തനംതിട്ട ജില്ല വാര്‍ത്തകള്‍  pathanamthitta news updates
ആറന്‍മുള വള്ളം കളിക്ക് പുറപ്പെട്ട പള്ളിയോടം മറിഞ്ഞു ; 17കാരന്‍ മരിച്ചു
author img

By

Published : Sep 10, 2022, 12:21 PM IST

Updated : Sep 10, 2022, 2:39 PM IST

ആലപ്പുഴ: ചെങ്ങന്നൂര്‍ പമ്പയാറ്റില്‍ ആറമുന്മള ഉത്രട്ടാതി വള്ളം കളിക്ക് പുറപ്പെട്ട പള്ളിയോടം മറിഞ്ഞ് അപകടത്തില്‍പ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മനാശ്ശേരി ചെറുകോല്‍ സ്വദേശി വിനീഷിന്‍റെ (37) മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തില്‍ മരിച്ച പ്ലസ്‌ ടു വിദ്യാര്‍ഥി ചെന്നിത്തല സൗത്ത് പരിയാരം സ്വദേശിയായ ആദിത്യന്‍റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.

കാണാതായ ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മാവേലിക്കര വലിയ പെരുമ്പുഴ കടവില്‍ ഇന്ന്(സെപ്‌റ്റംബര്‍ 10) രാവിലെ എട്ടരയോടെയാണ് അപകടം.പമ്പയാറ്റില്‍ വലംവച്ച ശേഷം ആചാരമായാണ് പള്ളിയോടം ആറന്മുളയ്ക്ക് പുറപ്പെടാറുള്ളത്. ഇതിനായി പമ്പയാറ്റില്‍ ഇറക്കിയപ്പോഴാണ് അപകടമുണ്ടായത്.

വള്ളത്തില്‍ 50ഓളം പേരുണ്ടായിരുന്നു. ആറ്റിൽ ശക്തമായ അടിയൊഴുക്കാണെന്നും അത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്‌ടിക്കുന്നുണ്ടെന്നും സജി ചെറിയാന്‍ എംഎല്‍എ പറഞ്ഞു.

വള്ളം മറിയുന്ന ദൃശ്യങ്ങള്‍

Last Updated : Sep 10, 2022, 2:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.