ETV Bharat / state

യുവതിക്ക് ക്വാറന്‍റൈൻ സൗകര്യം നൽകുന്നതിൽ എതിർപ്പ്; സബ്‌ കലക്‌ടറെത്തി പ്രശ്‌നം പരിഹരിച്ചു

പെരിങ്ങര പഞ്ചായത്തിലെ കൊവിഡ് കെയർ സെന്‍ററായ പെരുംതുരുത്തി പുഷ്‌പഗിരി മെഡിസിറ്റിയിൽ ചൊവ്വാഴ്‌ച എത്തിയ യുവതിക്കാണ് മെഡിസിറ്റി അധികൃതരുടെ എതിർപ്പ് കാരണം താമസസൗകര്യം വൈകി നൽകിയത്

Opposition to give Quarantine Facility  pathanamthitta Quarantine Facility  pathanamthitta  peringara panchayath  ക്വാറന്‍റൈൻ സൗകര്യം  പത്തനംതിട്ട  പെരിങ്ങര പഞ്ചായത്ത്
യുവതിക്ക് ക്വാറന്‍റൈൻ സൗകര്യം നൽകുന്നതിൽ എതിർപ്പ്; സബ്‌ കലക്‌ടറെത്തി പ്രശ്‌നം പരിഹരിച്ചു
author img

By

Published : Jun 24, 2020, 11:53 AM IST

പത്തനംതിട്ട: വിദേശത്ത് നിന്നെത്തിയ യുവതിക്ക് ക്വാറന്‍റൈൻ സൗകര്യമൊരുക്കുന്നതിൽ എതിർപ്പ്. പെരിങ്ങര പഞ്ചായത്തിലെ കൊവിഡ് കെയർ സെന്‍ററായ പെരുംതുരുത്തി പുഷ്‌പഗിരി മെഡിസിറ്റിയിൽ ചൊവ്വാഴ്‌ച എത്തിയ യുവതിക്കാണ് മെഡിസിറ്റി അധികൃതരുടെ എതിർപ്പുകാരണം താമസ സൗകര്യം രണ്ട് മണിക്കൂറോളം വൈകി നൽകിയത്. മെഡിസിറ്റി അധികൃതരുമായി പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പടെയുള്ളവർ ചർച്ച നടത്തിയെങ്കിലും പ്രശ്‌നത്തിന് പരിഹാരമുണ്ടായില്ല. തുടർന്ന് സബ് കലക്‌ടർ ഡോ. വിനയ് ഗോയൽ സ്ഥലത്തെത്തി നടത്തിയ ചർച്ചയെ തുടർന്ന് പ്രശ്‌നം പരിഹരിച്ചു.

എട്ട് പേർക്കുള്ള ക്വാറന്‍റൈൻ സംവിധാനമാണ് മെഡിസിറ്റിയിൽ ഒരുക്കിയിരുന്നത്. നിലവിൽ ഇവിടെ ഒരാൾ മാത്രമാണ് ക്വാറന്‍റൈനിൽ കഴിയുന്നത്. ഇതിനിടെ ഇവിടുത്തെ കൊവിഡ് കെയർ സെന്‍റർ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മെഡിസിറ്റി അധികൃതർ രണ്ടാഴ്‌ച മുമ്പ് പെരിങ്ങര പഞ്ചായത്ത് അധികൃതർക്ക് കത്ത് നൽകിയിരുന്നു. വിദേശത്ത് നിന്നും കൂടുതൽ പേർ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൊവിഡ് കെയർ സെന്‍റർ ഒഴിവാക്കുന്നത് പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നറിയിച്ച് പഞ്ചായത്ത് അധികൃതർ ജില്ലാ കലക്‌ടർക്ക് കത്ത് നൽകി. ഇതിനിടെയാണ് ഇന്നലെ വിദേശത്ത് നിന്നും പെരിങ്ങര സ്വദേശിനിയായ യുവതി എത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.