ETV Bharat / state

തിരുവല്ല റെയിൽവേ സ്‌റ്റേഷനിൽ എട്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ - thiruvalla railway station ganja seized

പത്തനംതിട്ട ജില്ല ഡാൻസാഫ് ടീമും തിരുവല്ല പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്

തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ കഞ്ചാവ് പിടികൂടി  കഞ്ചാവുമായി യുവാവ് പിടിയിൽ  ട്രെയിനില്‍ കഞ്ചാവ് കടത്ത്  പത്തനംതിട്ട കഞ്ചാവ് പിടികൂടി  thiruvalla railway station ganja seized  one held with ganja in thiruvalla railway station
തിരുവല്ല റെയിൽവേ സ്‌റ്റേഷനിൽ എട്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
author img

By

Published : Mar 30, 2022, 10:49 AM IST

പത്തനംതിട്ട: കഞ്ചാവുമായി തിരുവല്ല റെയിൽവേ സ്‌റ്റേഷനിൽ വന്നിറങ്ങിയ യുവാവ് പിടിയിൽ. പത്തനംതിട്ട വലഞ്ചുഴി മുരുപ്പേൽ സ്വദേശി സഫദ് മോനാണ് (27) പിടിയിലായത്. ഇന്ന് പുലര്‍ച്ചെ ചെന്നൈ മെയിലിലാണ് ഇയാൾ തിരുവല്ല സ്റ്റേഷനിൽ വന്നിറങ്ങിയത്.

എട്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ഇയാളുടെ ബാഗിൽ സൂക്ഷിച്ചിരുന്ന എട്ടു കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ചെന്നൈ എക്‌സ്പ്രസിൽ വന്നിറങ്ങിയ ഇയാൾ ചെങ്ങന്നൂരിലേയ്ക്കാണ് ടിക്കറ്റ് എടുത്തതെങ്കിലും തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു. പത്തനംതിട്ട ജില്ല പൊലീസ് മേധാവി സ്വപ്‌നില്‍ മധുകർ മഹാജന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട ജില്ല ഡാൻസാഫ് ടീമും തിരുവല്ല പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

തമിഴ്‌നാട്ടിൽ നിന്നും വലിയ തോതിൽ കഞ്ചാവ് എത്തിച്ച് പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കഞ്ചാവ് വിൽപന നടത്തുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. എഡിജിപിയുടെ നിർദേശാനുസരണം സംസ്ഥാനത്തുടനീളം കഞ്ചാവുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഡ്രൈവ് നടന്നുവരികയാണ്.

Also read: മുൻ നിലപാടില്‍ ഉറച്ച് ദിലീപ്; ചോദ്യം ചെയ്യൽ 2 ദിവസമായി 16.5 മണിക്കൂർ നീണ്ടു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.