ETV Bharat / state

അടൂരില്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു - റോഡ് അപകടങ്ങള്‍

അടൂർ ബൈപ്പാസ് റോഡിൽ വട്ടത്തറപടി ഭാഗത്ത്‌ ഇന്ന് പുലർച്ചെ 3.20ഓടെയാണ് അപകടം

one died on road accident adoor pathanamthitta  adoor pathanamthitta road accident  road accidents  road safety  അടൂരില്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു  റോഡ് അപകടങ്ങള്‍  അപകടമരണം
അടൂരില്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു ; സുഹൃത്തിന് പരിക്ക്
author img

By

Published : Jun 20, 2022, 11:36 AM IST

പത്തനംതിട്ട: അടൂർ ബൈപ്പാസ് റോഡിൽ നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. അപകടത്തില്‍, ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അടൂര്‍ പെരിങ്ങാനാട് മലമേക്കര സ്വദേശി കെ.എസ് അതുല്‍ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

അടൂർ ബൈപ്പാസ് റോഡിൽ വട്ടത്തറപടി ഭാഗത്ത്‌ ഇന്ന് പുലർച്ചെ 3.20ഓടെയായിരുന്നു അപകടം. അതുലും സുഹൃത്ത് അഭിജിത്തും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡിലെ പോസ്റ്റിലിടിക്കുകയായിരുന്നു. പൂര്‍ണ്ണമായും തകര്‍ന്ന കാര്‍ അഗ്നിരക്ഷാ സേനയും പ്രദേശ വാസികളും പൊലീസും ചേര്‍ന്ന് ഹൈഡ്രോളിക്ക് സ്പ്രെഡർ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. അതുല്‍ അടൂര്‍ ജനറൽ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.