പത്തനംതിട്ട : കഞ്ചാവ് വില്‍പ്പന നടത്തിവന്ന പശ്ചിമ ബംഗാൾ സ്വദേശിയെ കോയിപ്രം പൊലീസ് പിടികൂടി. പശ്ചിമ ബംഗാൾ ജെയ്‌പാൽഗുരി സ്വദേശി ആനന്ദകർമ്മകർ ആണ് (41) അറസ്റ്റിലായത്. ഇയാളിൽ നിന്നും 24.63 ഗ്രാം കഞ്ചാവ് കോയിപ്രം പൊലീസ് ഇൻസ്‌പെക്‌ടർ വി.സജീഷ് കുമാറിന്‍റെ നേതൃത്വത്തിൽ പിടിച്ചെടുത്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തിങ്കളാഴ്‌ച (14.03.22) വൈകിട്ട് കോയിപ്രം ആത്മാവ്കവലയ്ക്ക് സമീപം ഇളപ്പ് എന്ന സ്ഥലത്തുവച്ചാണ് ഇയാൾ പിടിയിലാകുന്നത്. കുട്ടികൾക്കുൾപ്പെടെ പ്രതി കഞ്ചാവ് കച്ചവടം നടത്തുന്നതായി വിവരം ലഭിച്ചതിനെതുടർന്ന് പൊലീസ് സ്ഥലത്തെത്തി കഞ്ചാവുമായി പ്രതിയെ പിടികൂടുകയായിരുന്നു.
ALSO READ:വിദ്യാർഥിയുടെ ഫോണിലേക്ക് അശ്‌ളീല സന്ദേശങ്ങൾ അയച്ച യുവാവ് അറസ്റ്റിൽ