ETV Bharat / state

കൈക്കൂലി കേസില്‍ ഓമല്ലൂര്‍ വില്ലേജ്‌ ഓഫിസറെ സസ്‌പെന്‍ഡ്‌ ചെയ്‌തു - pathanamthitta latest news

വസ്‌തുവിന്‍റെ പോക്കുവരവ്‌ ശരിയാക്കാന്‍ വില്ലേജ്‌ ഓഫീസര്‍ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടന്നായിരുന്നു കേസ്‌.

village officer suspended over bribe case  കൈക്കൂലി കേസില്‍ വില്ലേജ്‌ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍  പോക്കുവരവ് ശരിയാക്കന്‍ കൈക്കൂലി  പത്തനംതിട്ട വാര്‍ത്തകള്‍  pathanamthitta latest news  pathanamthitta bribe case
കൈക്കൂലി കേസില്‍ ഓമല്ലൂര്‍ വില്ലേജ്‌ ഓഫീസറെ സസ്‌പെന്‍ഡ്‌ ചെയ്‌തു
author img

By

Published : Dec 18, 2021, 8:10 AM IST

പത്തനംതിട്ട: പോക്കുവരവിന് കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് അറസ്റ്റ് ചെയ്‌ത ഓമല്ലൂര്‍ വില്ലേജ് ഓഫിസര്‍ എസ്‌ കെ സന്തോഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്‌തു. വ്യാഴാഴ്‌ച വാഴമുട്ടം സ്വദേശി ശിവപ്രസാദിന്‍റെ പരാതിയില്‍ പത്തനംതിട്ട വിജിലന്‍സ് ആന്‍റ് കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്‌പി ഹരിവിദ്യാധരന്‍റെ നേതൃത്വത്തിലാണ് സന്തോഷ് കുമാറിനെ പിടികൂടിയത്.

ശിവപ്രസാദിന്‍റെ അമ്മയുടെ പേരിലുളള വസ്‌തു അദ്ദേഹത്തിന്‍റെ പേരിലേക്ക് മാറ്റിയപ്പോള്‍ പോക്കുവരവ് ചെയ്യുന്നതിനായി വില്ലേജ്‌ ഓഫീസറായ സന്തോഷ്‌ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് പരാതി. അത്രയും പണമില്ലെന്ന് അറിയിച്ചതോടെ 3000 രൂപ തരണമെന്ന് ആവശ്യപ്പെട്ടു.

Also read: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് പീഡനം; 20കാരനും 48കാരനും അറസ്റ്റിൽ

വിജിലന്‍സ് നല്‍കിയ മാര്‍ക്ക് ചെയ്‌ത നോട്ടുകള്‍ വാങ്ങുന്നതിനിടെ സന്തോഷിനെ കൈയോടെ പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്നും 3000 രൂപയും പിടിച്ചെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.