പത്തനംതിട്ട: ടെമ്പോക്കു പിന്നിൽ കെട്ടിവലിച്ചുകൊണ്ടുപോയ സിമിന്റ് മിക്സിങ് യന്ത്രത്തിൽ തട്ടി ബൈക്കു യാത്രികന് മരിച്ചു. നിരണം കാട്ടുപറമ്പിൽ കെ.ജി ഗോപാലകൃഷ്ണൻ (62) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് കടപ്ര കണ്ണശ്ശ സ്മാരക സ്കൂളിനു മുൻപിലായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് അനീഷ് നിസാര പരുക്കുകളോടെ രക്ഷപെട്ടു. കടപ്രയിൽ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇരുവരും. സ്കൂളിനു മുൻപിലെ ഹമ്പ് കയറിയിറങ്ങുന്നതിനിടെ എതിരേ വന്ന ടെമ്പോയുടെ പുറകിലെ യൂണിറ്റ് ഇവരുടെ വാഹനത്തിൽ തട്ടുകയായിരുന്നു.
രണ്ടു പേരും റോഡിലേക്കു തെറിച്ചു വീണു. റോഡിൽ തലയിടിച്ച് വീണ ഗോപാലകൃഷ്ണൻ തൽക്ഷണം മരിച്ചു. സംസ്കാരം ശനിയാഴ്ച 11 ന് വീട്ടുവളപ്പിൽ നടക്കും . വിജയമ്മയാണ് ഭാര്യ. വിജയകുമാർ, വിപിൻ കുമാർ എന്നിവർ മക്കളാണ്.