പത്തനംതിട്ട : ചിറ്റാർ പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്‌റ്റേഷനിലെ മറ്റ് പൊലീസ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി. ചിറ്റാർ പൊലീസ് സ്റ്റേഷന്‍റെ പ്രവർത്തനത്തിന് ബദൽ സംവിധാനം ഏർപ്പെടുത്തിയതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് നിരീക്ഷണത്തിൽ ഇരിക്കേണ്ടി വന്നാൽ അവരെ വീട്ടിൽ വിടാതെ ക്വാറന്‍റൈനിൽ കഴിയുന്നതിന് ജില്ലാ ആസ്ഥാനത്തെ റിസർവ് ക്യാമ്പിൽ ബാരക്ക് തയാറാക്കിയിട്ടുണ്ട്. വ്യവസ്ഥകൾ ലംഘിച്ച് പ്രകടനം, മാർച്ചുകൾ, ആഘോഷങ്ങൾ എന്നിവ നടത്തിയതിന് ജില്ലയിൽ ഇതുവരെ 116 കേസുകൾ എടുത്തിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. 56 കേസുകളിലായി 57 പേരെ അറസ്റ്റ് ചെയ്യുകയും, 13 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. മാസ്ക് ധരിക്കാത്തതിന് 110 ആളുകൾക്ക് നോട്ടീസ് നൽകി.
ചിറ്റാര്‍ സ്‌റ്റേഷനിലെ പൊലീസുകാര്‍ നിരീക്ഷണത്തില്‍ - കേരള പൊലീസ് വാര്‍ത്തകള്‍
പൊലീസ് സ്റ്റേഷന്‍റെ പ്രവർത്തനത്തിന് ബദൽ സംവിധാനം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.