ETV Bharat / state

കൊറോണയില്‍ ആശങ്ക വേണ്ടെന്ന് പത്തനംതിട്ട ഡിഎംഒ

ജില്ലയില്‍ 22 പേര്‍ മെഡിക്കല്‍ ടീമിന്‍റെ നിരീക്ഷണത്തില്‍ ഉണ്ട്. ആരിലും കൊറോണയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. ചൈനയില്‍ നിന്നും നാട്ടിലെത്തിയവരെയാണ് ആരോഗ്യ വകുപ്പ് നിരീക്ഷിച്ചു വരുന്നത്. മെഡിക്കല്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ 22 പേര്‍ക്കും വീടുകളില്‍ തന്നെയാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

pathanamthitta DMO  No fear about corona  Corona virus  പത്തനംതിട്ട ഡിഎംഒ  കൊറോണ വൈറസ്
കൊറോണയില്‍ ആശങ്ക വേണ്ടെന്ന് പത്തനംതിട്ട ഡിഎംഒ
author img

By

Published : Feb 1, 2020, 6:32 PM IST

പത്തനംതിട്ട: കൊറോണ നിരീക്ഷണത്തിനായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലുമായി
രണ്ട് ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ. ജില്ലയില്‍ 22 പേര്‍ മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തില്‍ ഉണ്ട്. ആരിലും കൊറോണയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. ചൈനയില്‍ നിന്നും നാട്ടിലെത്തിയവരെയാണ് ആരോഗ്യ വകുപ്പ് നിരീക്ഷിച്ചു വരുന്നത്. മെഡിക്കല്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ 22 പേര്‍ക്കും വീടുകളില്‍ തന്നെയാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരീക്ഷണത്തിന്‍റെ ഭാഗമായി 28 ദിവസം ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ഏതെങ്കിലും വിധത്തിലുള്ള മാറ്റങ്ങള്‍ കാണപ്പെടുകയാണെങ്കില്‍ ജില്ലയിലെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റുമെന്നും ഡിഎംഒ പറഞ്ഞു. വീടുകളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയവര്‍ക്ക് ആരോഗ്യവകുപ്പിന്‍റെ സേവനം ലഭ്യമാക്കും. ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശപ്രകാരം മാത്രമേ ഇവര്‍ ആശുപത്രികളില്‍ ചികിത്സ തേടാവൂ. നിരീക്ഷണത്തിലുള്ളവര്‍ പൊതു പരിപാടികളിലോ ആളുകള്‍ കൂടുന്ന ഇടങ്ങളിലോ പങ്കെടുക്കാതെയിരിക്കാന്‍ ശ്രദ്ധിക്കണം.

കണ്‍ട്രോള്‍ റൂം നമ്പര്‍
ചൈനയില്‍ നിന്നോ കെറോണ വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നോ ജില്ലയില്‍ എത്തിയവര്‍ നിര്‍ബന്ധമായും മെഡിക്കല്‍ കണ്‍ട്രോള്‍ റൂം നമ്പരായ 0468-2228220 ല്‍ വിളിച്ച് നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍ ഷീജ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.