ETV Bharat / state

പത്തനംതിട്ട ജില്ലയില്‍ ഇന്ന് പോസിറ്റീവ് കേസുകളില്ല

പുതുതായി നാലു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. വീടുകളില്‍ പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്‌ടുകളിലായി 1254 പേര്‍ നിരീക്ഷണത്തില്‍ ആണ്.

No cases have been found in Pathanamthitta district today  പത്തനംതിട്ട ജില്ല വാർത്തകൾ  pathanamthitta district news  kovid 19  No cases
പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഒരു കേസും പോസീറ്റിവായി കണ്ടെത്തിയിട്ടില്ല
author img

By

Published : Mar 17, 2020, 11:16 PM IST

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഒരു കേസും പോസീറ്റിവായി കണ്ടെത്തിയിട്ടില്ലെന്ന് ജില്ലാ ഭരണകൂടം. ജനറല്‍ ആശുപത്രിയില്‍ 12 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഒന്‍പതു പേരും, സ്വകാര്യ ആശുപത്രിയിൽ ഒരാളും ഐസൊലേഷനില്‍ ഉണ്ട്. പുതുതായി നാലു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. വീടുകളില്‍ പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്‌ടുകളിലായി 1254 പേര്‍ നിരീക്ഷണത്തില്‍ ആണ്. ഇന്ന് 19 സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 118 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ഇന്നു വരെ അയച്ച സാമ്പിളുകളില്‍ ഒന്‍പത് എണ്ണം പോസിറ്റീവായും 55 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 25 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. 38 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. വിദേശത്തു നിന്നും തിരിച്ചെത്തിയ 1494 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. അവരില്‍ ഏഴു പേരെ രോഗലക്ഷണങ്ങള്‍ ഉളളവരായി കണ്ടെത്തി. രണ്ടു പേരുടെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 121 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്‍റെ കണ്‍ട്രോള്‍ റൂമില്‍ 106 കോളുകളും ലഭിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരെ സംബന്ധിച്ച് 89 കോളുകളും ലഭിച്ചു.

റെയില്‍വേ സ്റ്റേഷനുകളിലും, ബസ് സ്റ്റേഷനുകളിലും 5293 യാത്രക്കാരെ സ്‌ക്രീന്‍ ചെയ്തതില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുവന്ന 157 പേരെ തിരുവല്ല റെയില്‍വേ സ്റ്റേഷനിലും, ജില്ലയിലെ വിവിധ ബസ് സ്റ്റേഷനുകളിലും സ്‌ക്രീനിംഗിന് വിധേയമാക്കി. തെലങ്കാനയില്‍ നിന്നും പത്തനംതിട്ടയിലേയ്ക്ക് വന്ന ഏഴ് നഴ്‌സിംഗ് വിദ്യാര്‍ഥിനികളെയും കല്‍ബുര്‍ഗിയില്‍ നിന്നുവന്ന മൂന്ന് പാരാമെഡിക്കല്‍ വിദ്യര്‍ഥികളെയും സുരക്ഷിതമായി വീടുകളില്‍ നിരീക്ഷിക്കുന്നതിനുളള ക്രമീകരണങ്ങള്‍ ചെയ്‌തു. ശബരിമല മാസപൂജയുമായി ബന്ധപ്പെട്ട് പമ്പയില്‍ എത്തിയ 8425 അയ്യപ്പഭക്തന്മാരെ ഇതുവരെ സ്‌ക്രീന്‍ ചെയ്‌തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.