പത്തനംതിട്ട: പന്തളത്തു പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികനായ 19കാരന് ദാരുണാന്ത്യം. പന്തളം, മുടിയൂർക്കോണം, ചേരിയ്ക്കൽ, വിജയലക്ഷ്‌മി വിലാസത്തിൽ രാധാകൃഷ്‌ണന്‍റെ മകൻ ആകാശ് (19) ആണ് മരിച്ചത്. ആകാശിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്‌തിരുന്ന അഭിജിത്തിനെ (19) ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പന്തളം -മാവേലിക്കര റോഡിൽ കുന്നിക്കുഴി പൂളയിൽ ജംങ്ഷനിൽ വെച്ചായിരുന്നു അപകടം. കാറിനെ മറികടക്കുമ്പോൾ എതിർദിശയില്‍ വന്ന പിക്കപ്പ് വാൻ ഇടിച്ചാണ് അപകടം സംഭവിച്ചത്.
ആകാശിന്‍റെ മൃതദേഹം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പന്തളം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.