പത്തനംതിട്ട: മഴ ശക്തമായ സാഹചര്യത്തില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു ഉദ്യോഗസ്ഥനും 22 അംഗങ്ങളും മൂന്ന് ബോട്ടുമടങ്ങുന്ന സംഘം റാന്നിയിലെ വിവിധ ഭാഗങ്ങളില്‍ സജ്ജമായി കഴിഞ്ഞു. ശനിയാഴ്‌ച പുലര്‍ച്ചെയാണ് സേലത്ത് നിന്നുള്ള എന്‍ഡിആര്‍എഫ് സംഘം പത്തനംതിട്ടയിലെത്തിയത്. അടവിയിൽ നിന്ന് എട്ട് കുട്ടവഞ്ചികളും റാന്നിയിൽ എത്തിച്ചിട്ടുണ്ട്. സംശയ നിവാരണത്തിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമുമായി ജനങ്ങള്‍ക്ക് ബന്ധപ്പെടാമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.
കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ട നമ്പറുകള്‍
0468-2322515, 1077
8547705557, 8547715558, 8547724440, 8547715024,
8547724243, 8547711140,
8547725445, 8547729816,
8547733132.