ETV Bharat / state

സന്യാസിനി വിദ്യാർഥിയുടെ മരണം; ദുരൂഹതയേറുന്നു

മഠത്തിലെ പതിവ് പ്രാർഥനാ ചടങ്ങുകൾക്ക് ശേഷം പഠന ക്ലാസ് നടക്കവേ മുറിവിട്ടിറങ്ങി പുറത്തുപോയ ദിവ്യ കെട്ടിടത്തിന് സമീപത്തെ കിണറ്റിലേക്ക് ചാടിയെന്നാണ് കന്യാസ്ത്രീകൾ പൊലീസിൽ നൽകിയ മൊഴി.

author img

By

Published : May 8, 2020, 10:20 AM IST

nun student pathanamthitta  സന്യാസിനി വിദ്യാർഥിയുടെ മരണം  Divya death  Divya death latest news  ദിവ്യയുടെ മരണം
Divya death

പത്തനംതിട്ട: കന്യാസ്ത്രീ മഠത്തിൽ സന്യാസിനി വിദ്യാർഥി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. മഠത്തിന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള സർക്കാർ ആശുപത്രിയിൽ എത്തിക്കാതെ സഭയുടെ ആശുപത്രിയിൽ മൃതദേഹം എത്തിച്ചതും പൊലീസിൽ വിവരമറിയിക്കാൻ കാലതാമസം ഉണ്ടായതും സംശയങ്ങൾ ബലപ്പെടുത്തുകയാണ്.

ദിവ്യയുടെ മൃതദേഹം പുറത്തെടുക്കുന്നു

മലങ്കര കത്തോലിക്ക സഭയുടെ അധീനതയിൽ പ്രവർത്തിക്കുന്ന തിരുവല്ല പാലിയേക്കര ബസീലിയൻ സിസ്റ്റേഴ്സ് മഠത്തിെലെ അഞ്ചാം വർഷ വിദ്യാർഥിയും സിആർപിഎഫ് ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥൻ ജോൺ ഫിലിപ്പോസിന്‍റെ മകളുമാണ് മരിച്ച ദിവ്യ പി ജോൺ. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മഠത്തിലെ പതിവ് പ്രാർഥനാ ചടങ്ങുകൾക്ക് ശേഷം പഠന ക്ലാസ് നടക്കവേ മുറിവിട്ടിറങ്ങി പുറത്തുപോയ ദിവ്യ കെട്ടിടത്തിന് സമീപത്തെ കിണറ്റിലേക്ക് ചാടിയെന്നാണ് കന്യാസ്ത്രീകൾ പൊലീസിൽ നൽകിയ മൊഴി. കിണറിന് ഏകദേശം മുപ്പതടിയോളം താഴ്‌ചയുണ്ട്. രാവിലെ 11.15 ഓടെയാണ് സംഭവമെന്ന് മൊഴിയിൽ പറയുന്നു. മഠത്തിലെ മദർ സുപ്പീരിയർ സിസ്റ്റർ ജോൺസിയാണ് 11.45 ഓടെ പൊലീസിൽ വിവരമറിയിച്ചത്.

പൊലീസിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് 12 മണിയോടെ ഫയർഫോഴ്‌സ് സംഘമെത്തി മൃതദേഹം പുറത്തെടുത്തു. സംഭവമറിഞ്ഞ് എത്തുമ്പോൾ കിണറിന്‍റെ ഇരുമ്പ് മൂടി നാല് മീറ്ററോളം ദൂരത്തിൽ മാറിക്കിടക്കുന്ന നിലയിലായിരുന്നുവെന്നും പത്തടിയോളം താഴ്ചയിൽ മുങ്ങിക്കിടന്നിരുന്ന ദിവ്യയുടെ ശരീരം വല ഉപേയോഗിച്ച് മുകളിൽ എത്തിച്ചെന്നും ഫയർ ഫോഴ്‌സ് തിരുവല്ല സ്റ്റേഷൻ ഓഫീസർ പറഞ്ഞു. ഫോറൻസിക് സംഘം ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ ദിവ്യയുടെ മൃതദേഹം പൊലീസ് സർജന്‍റെ നേതൃത്വത്തിൽ ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.