പത്തനംതിട്ട: മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക സുനില്‍ (59) അന്തരിച്ചു. അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. മഹിള അസോസിയേഷന്‍ പത്തനംതിട്ട ഏരിയ ജോയിന്‍റ് സെക്രട്ടറിയും സിപിഎം മൈലപ്ര ലോക്കല്‍ കമ്മിറ്റിയംഗവുമാണ്. നാല് തവണ മൈലപ്ര പഞ്ചായത്തംഗവുമായിരുന്നു.
സിപിഎം മൈലപ്ര ലോക്കല്‍ കമ്മിറ്റിയംഗം എന്‍ ആര്‍ സുനില്‍ കുമാർ ആണ് ഭര്‍ത്താവ്. മക്കള്‍: ശരത് എസ് കുമാര്‍, ശ്യാമിലി എസ് കുമാര്‍.