ETV Bharat / state

മുംബൈ ബാർജ് അപകടം: കാണാതായവരിൽ പത്തനംതിട്ട സ്വദേശിയും - A native of Pallikkal, Pathanamthitta was among those who went missing in the Mumbai barge accident.

ടൗട്ടെ ചുഴലിക്കാറ്റ്‌ ആഞ്ഞടിച്ച തിങ്കളാഴ്ച മുംബൈയില്‍ നിന്ന് 35 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള കടലില്‍ മുങ്ങിപ്പോയ ബാര്‍ജില്‍ ജോലി ചെയ്തിരുന്ന പത്തനംതിട്ട സ്വദേശി വിവേകിനെയാണ് കാണാതായത്.

മുംബൈ ബാർജ് അപകടം  കാണാതായവരിൽ പത്തനംതിട്ട സ്വദേശിയും  Mumbai barge accident  Pathanamthitta resident missing  ബാര്‍ജില്‍ ജോലി ചെയ്തിരുന്ന പത്തനംതിട്ട സ്വദേശി വിവേകിനെയാണ് കാണാതായത്.  A native of Pallikkal, Pathanamthitta was among those who went missing in the Mumbai barge accident.  മുംബൈ ബാർജ് അപകടത്തിൽ കാണാതായവരിൽ പത്തനംതിട്ട പള്ളിക്കൽ സ്വദേശിയും.
മുംബൈ ബാർജ് അപകടം: കാണാതായവരിൽ പത്തനംതിട്ട സ്വദേശിയും
author img

By

Published : May 22, 2021, 7:51 PM IST

പത്തനംതിട്ട: മുംബൈ ബാർജ് അപകടത്തിൽ കാണാതായവരിൽ പത്തനംതിട്ട പള്ളിക്കൽ സ്വദേശിയും. അടൂർ പള്ളിക്കൽ, പഴകുളം പടിഞ്ഞാറ് വി.വി വില്ലയിൽ സുരേന്ദ്രൻ, ജയശ്രീ ദമ്പതികളുടെ മകൻ വിവേക് സുരേന്ദ്രൻ (32)നെയാണ് കാണാതായത്.

ALSO READ: ബാര്‍ജ് അപകടം: മരണം 51 ആയി, നാവിക സേനയുടെ തെരച്ചില്‍ പുരോഗമിക്കുന്നു

സേഫ്റ്റി ഓഫീസറായി ജോലി നോക്കുകയാണ് വിവേക്. ദുബായിൽ ജോലി ചെയ്യുന്ന വിവേകിന്‍റെ സഹോദരൻ വിശാൽ ഇന്നോ നാളെയോ മുംബയിൽ എത്തും. തെരച്ചിലിനെ തുടര്‍ന്ന് കണ്ടെത്തിയ തിരിച്ചറിയാത്ത മൃതദേഹങ്ങൾ പരിശോധിച്ച ശേഷമേ സ്ഥിരീകരണം ഉണ്ടാകുകയുള്ളു.

അതേസമയം, ബാര്‍ജ് പി-305 ല്‍ നിന്നും കാണാതായവരെ കണ്ടെത്തുന്നതിനായുള്ള ഇന്ത്യൻ നാവികസേനയുടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. രക്ഷപ്പെട്ടവരെയും മരിച്ചവരുടെ മൃതദേഹങ്ങളും കണ്ടെത്താനുള്ള ഊര്‍ജ്ജിതമായ നീക്കമാണ് നാവിക സേന നടത്തുന്നത്. 188 പേരെ ഇതുവരെ രക്ഷപെടുത്തി. 51 പേരാണ് മരിച്ചത്. അവശേഷിച്ചവര്‍ക്കര്‍ക്കുള്ള തെരച്ചിലാണ് നടക്കുന്നത്.

ടൗട്ടെ ചുഴലിക്കാറ്റ്‌ ആഞ്ഞടിച്ച തിങ്കളാഴ്ച മുംബൈയില്‍ നിന്ന് 35 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള കടലിലാണ് ബാര്‍ജ് മുങ്ങിപ്പോയത്. എണ്ണഖനനവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്ന 261 പേരാണ് ഉണ്ടായിരുന്നത്. മറ്റ്‌ രണ്ട് ബാര്‍ജിലെ 144 പേരെ നേരത്തെ രക്ഷപെടുത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.