ETV Bharat / state

മണ്ഡലകാലം തീരാൻ ഒരാഴ്‌ച മാത്രം ; ഇതുവരെ ദർശനം നടത്തിയത് 8 ലക്ഷത്തിലേറെ പേര്‍ - More than 8 lakh devotees visited Sabarimala

ശനിയാഴ്ചയാണ് ഏറ്റവുമധികം ഭക്തര്‍ എത്തിയത്. 42870 അയ്യപ്പന്മാരാണ് ദര്‍ശനം നടത്തി മടങ്ങിയത്

Sabarimala  ശബരിമല മണ്ഡല കാലം  ശബരിമലയില്‍ ദര്‍ശനം നടത്തിയ ഭക്തരുടെ കണക്ക്  മണ്ഡലകാല തീര്‍ത്ഥാടനം
മണ്ഡല കാലം തീരാൻ ഒരാഴ്‌ച ബാക്കി; ഇതുവരെ ദർശനം നടത്തിയത് 8 ലക്ഷത്തിലധികം ഭക്തർ
author img

By

Published : Dec 19, 2021, 7:31 PM IST

പത്തനംതിട്ട : മണ്ഡലകാലം അവസാനിക്കാന്‍ ഒരാഴ്ച ശേഷിക്കെ ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത് 8,11,235 അയ്യപ്പന്‍മാര്‍. ഞായറാഴ്ച രാവിലെ വരെയുള്ള കണക്കാണിത്. ശനിയാഴ്ചയാണ് ഏറ്റവുമധികം ഭക്തര്‍ ദര്‍ശനത്തിനെത്തിയത്. 42870 അയ്യപ്പന്മാരാണ് ശനിയാഴ്‌ച സന്നിധാനത്തെത്തി മടങ്ങിയത്.

വാരാന്ത്യത്തില്‍ സാമാന്യം ഭേദപ്പെട്ട തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. അടുത്തയാഴ്ച വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത ഭക്തരില്‍ ഭൂരിഭാഗവും ദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷ. വെര്‍ച്വല്‍ ക്യൂ സംവിധാനം പ്രയോജനപ്പെടുത്തുന്നതിനാല്‍ മണിക്കൂറുകളുടെ കാത്തിരിപ്പില്ലാതെ തന്നെ ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം സാധ്യമാകുന്നുണ്ട്.

also read: ആലപ്പുഴയിലെ കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നു; പ്രതികളെ പിടികൂടാൻ കർശന നടപടിയെന്ന് മുഖ്യമന്ത്രി

തത്സമയ ബുക്കിങ്ങിലൂടെയും കൂടുതല്‍ ഭക്തര്‍ എത്തിച്ചേരുന്നുണ്ട്. മണ്ഡല പൂജാ വേളയില്‍ അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്കയങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 22ന് രാവിലെ ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും.

25 ന് ഉച്ചയോടെ തങ്കയങ്കി ഘോഷയാത്ര പമ്പയിലെത്തും. 25ന് വൈകുന്നേരം തങ്കയങ്കി ചാര്‍ത്തി ദീപാരാധന നടക്കും. 26 ന് 11.50 നും 1.15നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് മണ്ഡലപൂജ. രാത്രി 10ന് ഹരിവരാസനം പാടി നടയടയ്ക്കുന്നതോടെ 41 ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തിയാകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.