ETV Bharat / state

ശബരിമലയില്‍ തിരക്ക് മുന്നില്‍കണ്ട് കൂടുതല്‍ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ തീരുമാനം - ശബരിമല

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം

More facilities in Sabarimala temple  ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ  ശബരിമലയില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍  ശബരിമലയില്‍ കൂടുതല്‍ തിരക്ക്  Veena George news  amenities in Sabarimala  government meeting for Sabarimala  ശബരിമലയിലെ സൗകര്യങ്ങള്‍ക്കായി ചര്‍ച്ച
തിരക്ക് മുന്നില്‍കണ്ട് ശബരിമലയില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ തീരുമാനം
author img

By

Published : Oct 15, 2022, 9:45 PM IST

തിരുവനന്തപുരം: ശബരിമലയില്‍ കൂടുതല്‍ തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ ക്രമീകരണങ്ങളൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശബരിമലയില്‍ മികച്ച ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ഒരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കൊവിഡാനന്തര രോഗങ്ങള്‍ കൂടി മുന്നില്‍കണ്ട് വ്യക്തികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കത്തക്ക വിധമാണ് ക്രമീകരണങ്ങളൊരുക്കുന്നത്.

കാര്‍ഡിയോളജിസ്റ്റ് ഉള്‍പ്പെടെയുള്ള സ്‌പെഷലിസ്റ്റ് ഡോക്‌ടര്‍മാരുടെ സേവനങ്ങള്‍ ശബരിമലയിലെ വിവിധ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും. ജീവനക്കാര്‍ക്ക് ആവശ്യമെങ്കില്‍ ജീവന്‍ രക്ഷാ പരിശീലനം നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കി. എല്ലാ ആശുപത്രികളും സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്താന്‍ നോഡല്‍ ഓഫിസര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

ഡോക്‌ടര്‍മാരെയും പാരമെഡിക്കല്‍ സ്റ്റാഫുകളെയും സമയബന്ധിതമായി നിയമിക്കേണ്ടതാണ്. മരുന്നുകളും സാമഗ്രികളും എത്തിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കെ.എം.എസ്.സി.എല്‍ ന് നിര്‍ദേശം നല്‍കി. ഇതോടൊപ്പം മതിയായ ആംബുലന്‍സ് സേവനങ്ങളും ലഭ്യമാക്കും.

കോന്നി മെഡിക്കല്‍ കോളജില്‍ തീര്‍ഥാടകര്‍ക്കായി പ്രത്യേക വാര്‍ഡ് തുടങ്ങും. കൂടാതെ തീര്‍ഥാടന കാലയളവില്‍ റാന്നി പെരിനാട് സാമൂഹികാരോഗ്യ കേന്ദ്രം, പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികള്‍, റാന്നി താലൂക്ക് ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിലും പ്രത്യേക ശബരിമല വാര്‍ഡ് തുടങ്ങും. കാളകെട്ടിയില്‍ 24 മണിക്കൂറും മെഡിക്കല്‍ ടീമിനെ നിയോഗിക്കും.

എരുമേലിയില്‍ മൊബൈല്‍ ടീമിനെ സജ്ജമാക്കും. എരുമേലിയില്‍ കാര്‍ഡിയാക് ഐസിയു സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താന്‍ നടപടി സ്വീകരിക്കും. പമ്പയിലും സന്നിധാനത്തും താത്‌കാലിക ഭക്ഷ്യ സുരക്ഷാ ലാബുകള്‍ സ്ഥാപിക്കും.

വെള്ളം, ഭക്ഷ്യ വസ്‌തുക്കള്‍ തുടങ്ങിയവയുടെ പരിശോധന ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ആയുഷ് വിഭാഗങ്ങളും തീര്‍ഥാടകര്‍ക്ക് സേവനം ഉറപ്പാക്കും. പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കണം. തീര്‍ഥാടനം ആരംഭിക്കുന്നതിന് മുമ്പ് കൊതുകുനിവാരണത്തിന് വെക്‌ടര്‍ കണ്‍ട്രോള്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.