പത്തനംതിട്ട: പശ്ചിമഘട്ട മലനിരകളില്‍ മാത്രം കണ്ടുവരുന്ന കാട്ടുപഴമാണ് മൂട്ടിപ്പഴം. പത്തനംതിട്ട കോന്നിത്താഴം സ്വദേശിയായ കെ.എ തങ്കച്ചന്‍ 15 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വഴിയോര കച്ചവടക്കാരില്‍ നിന്നും മൂട്ടിപ്പഴം വാങ്ങുന്നത്. പുളിരസമുള്ള കായ്‌കള്‍ കഴിച്ച ശേഷം അതിന്‍റെ വിത്തുകള്‍ നട്ടു. അഞ്ച് വര്‍ഷത്തിന് ശേഷമാണ് മരം ആദ്യമായി പൂക്കുന്നത്. പിന്നീട് എല്ലാ വേനല്‍ കാലത്തും മൂട്ടിമരം പൂക്കും. തടി കാണാന്‍ കഴിയാത്ത തരത്തില്‍ പൂക്കള്‍കൊണ്ട് മരം മൂടും.
അത് കാണാന്‍ തന്നെ പ്രത്യേക സൗന്ദര്യമാണെന്ന് തങ്കച്ചന്‍ പറയുന്നു. മഴക്കാലമാകുന്നതോടെ കായ്‌ച്ച് തുടങ്ങും. നിറയെ ഔഷധ ഗുണമുള്ള മൂട്ടിപ്പഴം മരത്തിന്‍റെ തടിയിലാണ് കായ്‌ക്കുന്നത്. കട്ടിയുള്ള പുറംതൊലി മാറ്റിയ ശേഷം ഉള്ളിലെ മൃദുല ഭാഗമാണ് കഴിക്കുന്നത്. മൂട്ടിപ്പഴത്തിന്‍റെ പുറം തൊലി അച്ചാറിടാന്‍ ഉപയോഗിക്കാറുണ്ട്.