ETV Bharat / state

ചിറ്റാർ പുതുക്കട റോഡ് നവീകരണം; ആവശ്യം ശക്തമാകുന്നു - റോഡ് നവീകരിക്കണം

തകർന്ന് കിടക്കുന്ന റോഡിലെ കുഴികളിൽ വീണ് ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേൽക്കുന്നത് ഇവിടെ നിത്യ സംഭവമാണ്.

തകര്‍ന്ന ചിറ്റാർ പുതുക്കട റോഡ്
author img

By

Published : Jun 29, 2019, 2:32 AM IST

Updated : Jun 29, 2019, 3:26 AM IST

പത്തനംതിട്ട: ചിറ്റാർ പുതുക്കട റോഡ് നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വിനോദ സഞ്ചാരികളുടെയും ശബരിമല തീർത്ഥാടകരുമടക്കം നൂറ് കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡ് എല്ലാ വർഷവും 40 മുതൽ 60 ലക്ഷം വരെ ചിലവഴിച്ച് നവീകരിക്കുന്നുണ്ടെങ്കിലും നികുതിപ്പണം പാഴാകുന്നതല്ലാതെ യാതൊരു പ്രയോജനവും ലഭിക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്‍റെ അധീനതയിലുള്ള ചിറ്റാർ, സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളെ റാന്നി, കാത്തിരപ്പള്ളി താലൂക്കുകളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നാണ് ചിറ്റാർ പുതുക്കട റോഡ്.

ചിറ്റാർ പുതുക്കട റോഡ് നവീകരണം; ആവശ്യം ശക്തമാകുന്നു

ശബരിമല റോഡിൽ പ്ലാപ്പളളിയിലോ പരിസര പ്രദേശങ്ങളിലോ ഗതാഗത തടസ്സം ഉണ്ടായാലും ഈ വഴിയിലൂടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഗവി, കുമളി, കോന്നി ഇക്കോ ടൂറിസം മേഖലകളെ കോട്ടയം ഇടുക്കി ജില്ലകളുമായി ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്. കെ എസ് ആർ ടി സി യുടെ ചെയിൻ സർവീസ് ഉൾപ്പടെ മൂപ്പതോളം ബസുകൾ ഇതുവഴി സർവീസ് നടത്തുന്നുണ്ട്. തകർന്ന് കിടക്കുന്ന റോഡിലെ കുഴികളിൽ വീണ് ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്കേൽക്കുന്നത് ഇവിടെ നിത്യ സംഭവമാണ്. അധികൃതർ അടിയന്തിരമായി ഇടപെട്ട് കാര്യക്ഷമമായ രീതിയിൽ റോഡ് നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Intro:വിനോദസഞ്ചാരികളുടെയും ശബരിമല തീർത്ഥാടകരുമടക്കം നൂറ് കണക്കിന്ന് വാഹനങ്ങൾ കടന്ന് പോകുന്ന ചിറ്റാർ പുതുക്കട റോഡ് നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.Body:പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള ചിറ്റാർ സീതത്തോട് തണ്ണിത്തോട് പഞ്ചായത്തുകളെ റാന്നി കാത്തിരപ്പള്ളി താലൂക്കുകളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നാണ് ചിറ്റാർ പുതുക്കട റോഡ്.
റോഡ് എല്ലാ വർഷവും 40 മുതൽ 60 ലക്ഷം വരെ ചിലവഴിച്ച് നവീകരിക്കുന്നുണ്ട്. എന്നാൽ നികുതിപ്പണം പാഴാകുന്നതല്ലാതെ യാതൊരു പ്രയോജനവും ലഭിക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ബൈറ്റ്
താജുദ്ദീൻ

ശബരിമല തീർത്ഥാടന ഹൈവേ യെ ചിറ്റാർ അച്ചൻകോവിൽ റോഡുമായി ബന്ധിപ്പിക്കുന്ന ഈ റോഡിലുടെ നാട്ടുകാരുടെയും തീർത്ഥാടകരുടെയും വിനോദ സഞ്ചാരികളുടെതുമടക്കം നൂറ് കണക്കിന് വാഹനങ്ങളാണ് ദിവസേന കടന്ന് പോകുന്നത്. ശബരിമല റോഡിൽ പ്ലാപ്പളളിയിലോ പരിസര പ്രദേശങ്ങളിലോ ഗതാഗത തടസ്സം ഉണ്ടായാലും ഈ വഴിയിലൂടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്.

ഗവി, കുമളി, കോന്നി ഇക്കോ ടൂറിസം മേഖലകളെ കോട്ടയം ഇടുക്കി ജില്ലകളുമായി ബന്ധിപ്പിക്കുന്നു എന്നത് ഈ റോഡിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. കെ എസ് ആർ ടി സി യുടെ ചെയിൻ സർവീസ് ഉൾപ്പടെ 30 ഓളം ബസുകൾ ഇതുവഴി സർവീസ് നടത്തുന്നുണ്ട്. തകർന്ന് കിടക്കുന്ന റോഡിലെ കുഴികളിൽ വീണ് ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേൽക്കുന്നത് ഇവിടെ നിത്യ സംഭവമായിട്ടുണ്ട്.
ബൈറ്റ്
ഷാജി

അധികൃതർ അടിയന്തിരമായി ഇടപെട്ട് കാര്യക്ഷമമായ രീതിയിൽ റോഡ് നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.Conclusion:Etv bharat
Pathanamthitta
Last Updated : Jun 29, 2019, 3:26 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.