ETV Bharat / state

പത്തനംതിട്ടയിൽ അത്യാധുനിക ഭക്ഷ്യപരിശോധന ലാബ് സ്ഥാപിക്കും: മന്ത്രി വീണ ജോര്‍ജ്

author img

By

Published : May 27, 2022, 11:14 AM IST

പത്തനംതിട്ടയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ അത്യാധുനിക ജില്ലാ ഭക്ഷ്യ പരിശോധനാ ലാബ് നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട ടൗണിനടുത്ത് ആനപ്പാറയിലെ 11 സെന്‍റ് വസ്‌തുവിലാണ് ലാബ് സജ്ജമാക്കുന്നത്.

minister veena george on food testing lab will be set up in pathanamthitta  food testing lab will be set up in pathanamthitta  minister veena george on food testing lab  പത്തനംതിട്ടയിൽ അത്യാധുനിക ഭക്ഷ്യപരിശോധനാ ലാബ് സ്ഥാപിക്കും  പത്തനംതിട്ടയിൽ അത്യാധുനിക ഭക്ഷ്യപരിശോധനാ ലാബ് നിർമിക്കും  അത്യാധുനിക ഭക്ഷ്യപരിശോധനാ ലാബ് സ്ഥാപിക്കുമെന്ന് മന്ത്രി വീണ ജോർജ്  ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ അത്യാധുനിക ജില്ലാ ഭക്ഷ്യ പരിശോധനാ ലാബ് പത്തനംതിട്ടയിൽ
പത്തനംതിട്ടയിൽ അത്യാധുനിക ഭക്ഷ്യപരിശോധനാ ലാബ് സ്ഥാപിക്കും: മന്ത്രി വീണ ജോര്‍ജ്

പത്തനംതിട്ട: ജില്ലയില്‍ ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ അത്യാധുനിക ജില്ല ഭക്ഷ്യ പരിശോധനാ ലാബ് സ്ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇതിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുന്നതാണ്. പത്തനംതിട്ട ടൗണിനടുത്ത് ആനപ്പാറയിലെ 11 സെന്‍റ് വസ്‌തുവിലാണ് ലാബ് സജ്ജമാക്കുന്നത്.

3.1 കോടി രൂപ ചെലവഴിച്ചാണ് 3 നിലയുള്ള അത്യാധുനിക ഭക്ഷ്യ പരിശോധനാ ലാബ് സ്ഥാപിക്കുന്നത്. ഈ ലാബ് പ്രവര്‍ത്തന സജ്ജമാകുന്നതോടെ എല്ലാത്തരം ഭക്ഷ്യ സാമ്പിളുകളുടെ പരിശോധനകളും സാധ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി. അത്യാധുനിക ഹൈ എന്‍ഡ് ഉപകരണങ്ങളാണ് ഈ ഭക്ഷ്യ പരിശോധന ലാബില്‍ സജ്ജമാക്കുന്നത്.

വിവിധ സൂക്ഷ്‌മാണു പരിശോധനകള്‍, കീടനാശിനി പരിശോധനകള്‍, മൈക്കോടോക്‌സിന്‍ തുടങ്ങിയ അത്യാധുനിക പരിശോധനാ സംവിധാനങ്ങളുണ്ടാകും. നിലവില്‍ ശബരിമലക്കായി പത്തനംതിട്ടയില്‍ ചെറിയൊരു ലാബ് മാത്രമാണുള്ളത്.

കുടിവെള്ളത്തിന്‍റെ പരിശോധനകള്‍ മാത്രമാണ് നിലവിലുള്ള ലാബിലൂടെ നടത്താന്‍ കഴിയുക. മറ്റ് തരത്തിലുള്ള പരിശോധനകള്‍ നടത്താന്‍ തിരുവനന്തപുരത്തുള്ള ഭക്ഷ്യ സുരക്ഷ ലാബിലേക്കാണ് അയയ്ക്കുന്നത്. നിലവില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ 3 റീജിയണല്‍ ലാബുകളാണുള്ളത്. പത്തനംതിട്ടയിലെ ജില്ലാ ഭക്ഷ്യ പരിശോധനാ ലാബ് സജ്ജമാകുന്നതോടെ ഈ മേഖലയില്‍ ഭക്ഷ്യ സുരക്ഷ രംഗത്ത് വലിയ മാറ്റം വരുന്നതാണെന്നും മന്ത്രി പറഞ്ഞു.

Also read: തലശേരി സഹകരണ നഴ്‌സിംഗ് കോളേജ് ഹോസ്‌റ്റലില്‍ ഭക്ഷ്യവിഷബാധ: 22 പേര്‍ ചികിത്സയില്‍

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.