ETV Bharat / international

'പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങളുടെ മൂലകാരണം അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും': ആയത്തുള്ള അലി ഖമൈനി - Root Cause Of Problems In West Asia - ROOT CAUSE OF PROBLEMS IN WEST ASIA

പശ്ചിമേഷ്യയിലെ തര്‍ക്കങ്ങളെ കുറിച്ച് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമൈനി. പ്രശ്‌നങ്ങള്‍ക്ക് കാരണം ഐക്യരാഷ്‌ട്രസഭയും അമേരിക്കയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമെന്നും പ്രതികരണം. സയീദ് ഹസന്‍ നസ്‌റുള്ളയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി ഖമൈനി.

Ayatollah Ali Khamenei  Iran And Israel War  ഇറാന്‍ ഇസ്രയേല്‍ യുദ്ധം  ഇറാന്‍ വ്യോമാക്രമണം
Iran's supreme leader, Ayatollah Ali Khamenei (AFP) (AFP)
author img

By ETV Bharat Kerala Team

Published : Oct 2, 2024, 8:54 PM IST

ടെഹ്‌റാന്‍: ഐക്യരാഷ്‌ട്രസഭയും അമേരിക്കയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമാണ് പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമൈനി. ഇവരുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് മേഖലയിലെ തര്‍ക്കങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും ആശങ്കകള്‍ക്കും ശത്രുതയ്ക്കുമെല്ലാം കാരണമെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തിന്‍റെയും ശാന്തിയുടെയും വക്താക്കളെന്ന പേരില്‍ മേഖലയിലുള്ള ഇവരുടെ സാന്നിധ്യമാണ് പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്. ഇറാനിയന്‍ പണ്ഡിതന്മാരും വിദ്യാര്‍ഥികളുമടങ്ങിയ ഒരു സംഘത്തോട് സംവദിക്കവേയാണ് ആയത്തുള്ള അലി ഖമൈനി ഇക്കാര്യം പറഞ്ഞത്.

മേഖലയിലെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതായാല്‍ ഇവിടുത്തെ രാജ്യങ്ങള്‍ക്ക് നന്നായി ഭരിക്കാനും പരസ്‌പരം സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കാനും സാധിക്കും. ഈ രാജ്യങ്ങള്‍ മേഖലയിലെ ഒരു രാജ്യത്തെ പ്രകോപിപ്പിക്കുകയും പിന്നീട് പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യുന്നുവെന്ന് സദ്ദാം ഹുസൈന്‍റെ ഉദാഹരണം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. സദ്ദാമിന്‍റെ മരണത്തിന് ശേഷം അദ്ദേഹത്തെ പിന്തുണച്ചവര്‍ എങ്ങോ പോയ് മറഞ്ഞു. ഇറാനും ഇറാഖും തമ്മിലുള്ള ബന്ധം ശക്തമായി. പ്രത്യേകിച്ച് അറേബ്യന്‍ തീര്‍ഥാടനം പോലുള്ള പരിപാടികളുടെ വേളയില്‍.

ലെബനനിലെ ഹിസ്ബുള്ള നേതാവ് സയീദ് ഹസന്‍ നസ്‌റുള്ളയുടെ കൊലപാതകത്തില്‍ അദ്ദേഹം അതീവ ദുഃഖവും രേഖപ്പെടുത്തി. ലെബനനിലെ സാഹചര്യങ്ങളെയും നസ്റുള്ളയെയും കുറിച്ച് അധികം വൈകാതെ പ്രസ്‌താവന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്‍ 200 ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലിനെയും അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് തൊടുത്തതോടെയാണ് പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മിസൈലുകളെ തകര്‍ക്കാനായി അമേരിക്കന്‍ നാവികസേന ഇസ്രയേല്‍ വ്യോമസേനക്കൊപ്പം പ്രവര്‍ത്തിക്കുന്നു. തന്‍റെ രാജ്യത്തിന് നേര്‍ക്കുള്ള ഇറാന്‍റെ മിസൈല്‍ ആക്രമണങ്ങള്‍ വലിയ തെറ്റാണെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. ഇതിന് ടെഹ്‌റാന്‍ വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇറാന്‍ ഇസ്രയേലിനെതിരെ വ്യോമാക്രമണം കടുപ്പിച്ചതോടെ ലെബനന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രതിരോധ സേന രംഗത്തെത്തി. ദക്ഷിണ ലെബനനിലെ 24 ഗ്രാമങ്ങളില്‍ നിന്നുള്ള ജനങ്ങളെ ഇതിനകം ഒഴിപ്പിച്ചിട്ടുണ്ട്.

ഹിസ്‌ബുള്ളയെ ലക്ഷ്യമിട്ട് ആക്രമണം ആരംഭിച്ച പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് ഇസ്രയേലിന്‍റെ വിശദീകരണം. തങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് എന്തെങ്കിലും കുഴപ്പങ്ങള്‍ ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് നിങ്ങളുടെ സുരക്ഷയ്ക്കായി ഇവിടെ നിന്ന് മാറിത്താമസിക്കണം എന്നാണ് പ്രതിരോധ സേനയുടെ നിര്‍ദ്ദേശം. ഹിസ്‌ബുള്ള കേന്ദ്രങ്ങള്‍ക്ക് സമീപമുള്ളവര്‍ക്ക് അപകടമുണ്ടാകാമെന്നും പ്രതിരോധ സേനയുടെ അറബി വക്താവ് കേണല്‍ അവിചയ് അദാരി എക്‌സില്‍ കുറിച്ചു.

ജനങ്ങള്‍ക്ക് എപ്പോള്‍ തിരികെ എത്താനാകുമെന്ന് പിന്നീട് അറിയിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഇസ്രയേല്‍ സൈന്യം ദക്ഷിണ ലെബനനിലെ 28 ഗ്രാമങ്ങള്‍ക്ക് ഇതേ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിര്‍ത്തിയിലെ ഹിസ്‌ബുള്ള കേന്ദ്രങ്ങളെ മാത്രമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നാണ് ഇസ്രയേലിന്‍റെ വിശദീകരണം.

Also Read: ഇറാന്‍-ഇസ്രയേല്‍ പോരാട്ടം; ലെബനന്‍ പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശവുമായി ഐഡിഎഫ്, 24 ഗ്രാമങ്ങളില്‍ നിന്നുള്ളവരെ ഒഴിപ്പിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.