പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാനിരിക്കെ ശബരിമല റോഡുകളുടെ അവസ്ഥ വിലയിരുത്താന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തില്‍ ഉന്നതതല യോഗം.
നാളെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് യോഗം ചേരുന്നത്. ആരോഗ്യമന്ത്രി വീണ ജോര്‍ജ്, ഡപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാര്‍, പത്തനംതിട്ട-കോട്ടയം-ഇടുക്കി ജില്ല കലക്‌ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
കാലവര്‍ഷക്കെടുതി മൂലം ശബരിമല റോഡുകള്‍ക്കുണ്ടായ നാശനഷ്ടവും ശബരിമല റോഡുകളുടെ നിര്‍മാണ പുരോഗതിയും പരിശോധിച്ച ഉന്നതതല സംഘത്തിന്‍റെ വിലയിരുത്തലും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
Also Read: ഒരു തെച്ചിച്ചെടിയിൽ 28 ഇനം പൂക്കൾ; ഇത് ചന്ദ്രന്‍റെ ബഡ്ഡിങ് വിജയം
പൊതുമരാമത്ത് വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി ശ്രീറാം സാംബശിവറാവുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് റോഡ് നിര്‍മാണം വിലയിരുത്തിയത്. മൂന്ന് ചീഫ് എന്‍ജിനിയര്‍മാര്‍ കൂടി ഉള്‍പ്പെടുന്ന സംഘവും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ ശബരിമല പാതകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. അപ്രതീക്ഷിത മഴ തുടരുന്ന സാഹചര്യത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള നടപടികളും യോഗം ചര്‍ച്ച ചെയ്യും.