ETV Bharat / state

ഒമ്പതുകാരിയെ വഴിയിൽ തടഞ്ഞ് ലൈംഗികാതിക്രമം; മധ്യവയസ്‌കന്‍ അറസ്റ്റില്‍ - സുനില്‍ കുമാര്‍

ചെന്നീര്‍ക്കര സ്വദേശി സുനില്‍ കുമാര്‍ ( 54) ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്‌തത്. മെയ്‌ ഏഴിനായിരുന്നു കേസിന് ആസ്‌പദമായ സംഭവം. അതിക്രമത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.

pta pocso  Pathanamthitta POCSO  POCSO  middle aged man arrested on POCSO  ഒമ്പതുകാരിയെ വഴിയിൽ തടഞ്ഞ് ലൈംഗികാതിക്രമം  മധ്യവയസ്‌കന്‍ അറസ്റ്റില്‍  ലൈംഗികാതിക്രമം  ചെന്നീര്‍ക്കര സ്വദേശി സുനില്‍ കുമാര്‍  സുനില്‍ കുമാര്‍  ഇലവുംതിട്ട പൊലീസ്
Pathanamthitta POCSO
author img

By

Published : May 15, 2023, 10:38 AM IST

പത്തനംതിട്ട: കടയിൽ സാധനം വാങ്ങാൻ പോയ ഒമ്പതുവയസുള്ള പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കനെ അറസ്റ്റ് ചെയ്‌തു. ചെന്നീർക്കര പ്രക്കാനം തോട്ടത്തിൽപ്പടി തോട്ടത്തിൽ കിഴക്കേതിൽ സുനിൽ കുമാർ (54) ആണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരം ഇലവുംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് നടപടി.

ഈമാസം ഏഴിന് വൈകിട്ട് കടയിൽ പോയ കുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി പൈസയും മിഠായിയും നൽകാമെന്ന് പറഞ്ഞ് ഇയാള്‍ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടി വിവരം വീട്ടിൽ അറിയിച്ചതിനെ തുടര്‍ന്ന് കുടുംബം ഇലവുംതിട്ട പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.

സംഭവശേഷം പ്രതി ഒളിവിൽ പോയിരുന്നു. പത്തനംതിട്ട ഡിവൈഎസ്‌പി എസ് നന്ദകുമാറിന്‍റെ നിർദേശമനുസരിച്ച് നടത്തിയ അന്വേഷണത്തിൽ ഇൻസ്‌പെക്‌ടർ ദീപുവിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.