പത്തനംതിട്ട: തിരുവല്ല എംഎല്‍എ മാത്യു ടി തോമസ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. സമൂഹമാധ്യമത്തിലൂടെ എംഎല്‍എ തന്നെയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ബാംഗ്ലൂർ യാത്രക്ക് മുന്നോടിയായി കൊവിഡ് ടെസ്റ്റിനായി താലൂക്ക് ആശുപത്രിയില്‍ എത്തിയ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് എംഎല്‍എ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
- " class="align-text-top noRightClick twitterSection" data="">
ജനതാദൾ(എസ്) ദേശീയ അധ്യക്ഷൻ എച്ച.ഡി ദേവഗൗഡയെ കാണുന്നതിനായി ബാംഗ്ലൂരിലേക്ക് യാത്ര തിരിക്കുന്നതിന് മുന്നോടിയായാണ് സെപ്‌റ്റംബർ മൂന്നിന് മാത്യു ടി തോമസ് തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തി കൊവിഡ് ടെസ്റ്റ് നടത്തിയത്. പരിശോധന ഫലം നെഗറ്റീവാണെന്ന് ഉറപ്പിച്ച ശേഷം അദ്ദേഹം സെപ്‌റ്റംബർ അഞ്ചിന് രാവിലെ വിമാനമാർഗം ബാംഗ്ലൂരിലേക്ക് പോവുകയും അന്ന് വൈകിട്ട് തന്നെ തിരിച്ചെത്തുകയും ചെയ്‌തിരുന്നു. എന്നാല്‍ യാത്ര കഴിഞ്ഞ് തിരികെയെത്തിയപ്പോഴാണ് താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ച വിവരമറിഞ്ഞത്. ഇതേതുടർന്ന് സ്വയം നിരീക്ഷണത്തില്‍ പോകാൻ മാത്യു ടി തോമസ് എംഎല്‍എ തീരുമാനമെടുക്കുകയായിരുന്നു.