പത്തനംതിട്ട: പന്തളത്ത് പേപ്പട്ടിയുടെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്. . സ്ത്രീകൾ ഉൾപ്പടെ എട്ട് പേർ പന്തളത്തും അടൂർ ജനറൽ ആശുപത്രിയിലും ചികിത്സതേടി. ബുധനാഴ്ച വൈകിട്ടോടെയാണ് കടയ്ക്കാട് പ്ലാം തോട്ടത്തിൽ ഷാജിയെയും രണ്ട് അതിഥി തൊഴിലാളികളേയും ഉൾപ്പെടെ നിരവധിപേരെ പേപ്പട്ടി കടിച്ചത്. തുടർന്ന് നാട്ടുകാർ ചേർന്ന് പട്ടിയെ തല്ലിക്കൊന്നു. ദേഹത്തും കൈകാലുകളിലുമാണ് കുടുതലാൾക്കും കടിയേറ്റത്. പലർക്കും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. നഗരത്തിൽ തെരുവ് പട്ടികളെയും പേപ്പട്ടി കടിച്ചിട്ടുണ്ട്. ഇത് ജനത്തെ കൂടുതൽ ഭീതിയിലാഴ്‌ത്തി. ചില വളർത്തു മൃഗങ്ങൾക്കും പേപ്പട്ടിയുടെ കടിയേറ്റതായി പറയുന്നു.
പന്തളത്ത് പേപ്പട്ടിയുടെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക് - Many injured
നഗരത്തിൽ തെരുവ് പട്ടികളെയും പേപ്പട്ടി കടിച്ചിട്ടുണ്ട്.