ETV Bharat / state

തോട്ട പൊട്ടിത്തെറിച്ച്‌ യുവാവിന്‍റെ കാല്‍പാദം അറ്റു ; സുഹൃത്തിനും പൊള്ളലേറ്റു - തോട്ട പൊട്ടിത്തെറിച്ച് അപകടം

മുള്ളനിക്കാട് വീടിനുള്ളിൽ തോട്ട പൊട്ടിത്തെറിച്ച്‌ രതീഷ് എന്ന യുവാവിന്‍റെ കാല്‍പാദം അറ്റു. സുഹൃത്ത് മനുവിനും പൊള്ളലേറ്റു

mans foot was cut  foot was cut by explosion i  explosion in pathanamthitta  friend was also burnt  fire explosion  latest news in pathanamthitta  യുവാവിന്‍റെ കാല്‍പാദം അറ്റു  സുഹൃത്തിനും പൊള്ളലേറ്റു  ratheesh foot was cut  ഇരുവരും കിണര്‍ നിര്‍മ്മാണ തൊഴിലാളികളാണ്  സുഹൃത്ത് മനുവിനും പൊള്ളലേറ്റു  തോട്ട പൊട്ടിത്തെറിച്ചു  പത്തനംതിട്ട ഏറ്റവും പുതിയ വാര്‍ത്ത  തോട്ട പൊട്ടിത്തെറിച്ച് അപകടം  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
തോട്ട പൊട്ടിത്തെറിച്ച്‌ യുവാവിന്‍റെ കാല്‍പാദം അറ്റു;സുഹൃത്തിനും പൊള്ളലേറ്റു
author img

By

Published : Sep 16, 2022, 12:13 PM IST

പത്തനംതിട്ട : മുള്ളനിക്കാട് വീടിനുള്ളിൽ തോട്ട പൊട്ടിത്തെറിച്ച്‌ യുവാവിന്‍റെ കാല്‍പാദം അറ്റു. രതീഷ് എന്ന യുവാവിനാണ് അപകടം സംഭവിച്ചത്. രതീഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് മനുവിനും പൊള്ളലേറ്റു.

ഗുരുതരാവസ്ഥയിലായ രതീഷിനേയും മനുവിനേയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും കിണര്‍ നിര്‍മാണ തൊഴിലാളികളാണ്. വ്യാഴാഴ്‌ച രാത്രി ഒന്‍പതരയോടെ രതീഷിന്റെ വീട്ടില്‍ വച്ചാണ് സ്ഫോടനം ഉണ്ടായത്. അപകടകാരണം വ്യക്തമല്ല.

രതീഷിന്‍റെ ഇടതുകാലാണ് അറ്റുപോയതെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റതിന് പിന്നാലെ ഇരുവരെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു. കിണര്‍ നിര്‍മാണത്തിന് പാറ പൊട്ടിക്കാനും മറ്റും ഉപയോഗിക്കാന്‍ സൂക്ഷിച്ചുവച്ച തോട്ടയാണ് പൊട്ടിയത് എന്നാണ് സംശയിക്കുന്നത്.

സംഭവസമയത്ത് ഇവര്‍ രണ്ട് പേര്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. സ്ഫോടനശബ്‌ദം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. അപകടം നടന്ന സ്ഥലത്ത് പൊലീസ് പരിശോധന നടത്തി.

കിണറ്റിലെ പാറ പൊട്ടിക്കാന്‍ തൊഴിലാളികള്‍ കൈവശം സൂക്ഷിച്ചിരുന്ന തോട്ട, അബദ്ധത്തില്‍ പൊട്ടിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.