പത്തനംതിട്ട: ജില്ലയില്‍ ക്വാറന്‍റൈന്‍ ലംഘിച്ചതിന് പൊലീസ് ഓടിച്ചിട്ട് പിടികൂടിയ ആളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. റിയാദിൽ നിന്നെത്തിയ ഇദ്ദേഹം പത്തനംതിട്ട ചെന്നീർക്കരയിലെ വീട്ടിൽ നിരീക്ഷണത്തില്‍ കഴിയുന്നതിന് ഇടയിലാണ് വീടിന് പുറത്തിറങ്ങിയത്. മാസ്‌ക് ധരിക്കാതെ നഗരത്തില്‍ എത്തിയ ഇയാളെ പൊലീസ് ചോദ്യം ചെയ്യാന്‍ പിടിച്ച് നിര്‍ത്തിയതിനെ തുടര്‍ന്നാണ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. തുടര്‍ന്ന് പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ഏറെ നേരത്തെ ബലപ്രയോഗത്തിന് ശേഷമാണ് ഇയാളെ പിടികൂടിയത്. ജൂലൈ ആറിന് സെന്‍റ് പീറ്റേഴ്‌സ് ജങ്ഷനിലായിരുന്നു സംഭവം.
പത്തനംതിട്ടയില്‍ ക്വറന്‍റൈന്‍ ലംഘിച്ചതിന് ഓടിച്ചിട്ട് പിടിച്ചയാളുടെ പരിശോധനാ ഫലം നെഗറ്റീവ്
മാസ്‌ക് ധരിക്കാതെ നഗരത്തില്‍ എത്തിയ ഇയാളെ പൊലീസ് ചോദ്യം ചെയ്യാന്‍ പിടിച്ച് നിര്‍ത്തിയതിനെ തുടര്‍ന്നാണ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്