പത്തനംതിട്ട: റാന്നി പെരുനാട്ടിൽ കക്കാട്ടാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽ പെട്ട് കാണാതായി. പെരുനാട് സ്വദേശി മോഹനൻ്റെ മകൻ അനന്ദു അരുൺ (25) ആണ് ഒഴുക്കിൽ പെട്ടത്. ഇന്നു വൈകിട്ട് 4.30 ഓടെയാണ് സംഭവം.
റാന്നി ഫയർ ഫോഴ്‌സ് സംഘം ആറ്റിൽ തെരച്ചിൽ നടത്തുകയാണ്. ആറ്റിൽ ജലനിരപ്പു ഉയർന്നതിനാല്‍ തെരച്ചിൽ ദുഷ്‌കരമായിരിക്കുകയാണ്.
Read more: പെരിയാറില്‍ യുവാവ് മുങ്ങി മരിച്ചു ; ഒരാളെ കാണാതായി