പത്തനംതിട്ട: ഇറ്റലിയിൽ നിന്നും വന്ന ആശുപത്രിയിൽ നിരീക്ഷണത്തിൽ കൊവിഡ്-19ന് സമാനമായ രോഗലക്ഷണങ്ങൾ ഉണ്ടെന്ന് ജില്ലാ കലക്‌ടർ പി.ബി നൂഹ്. ദുബായ്, ഖത്തർ, അബുദാബി തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നും കഴിഞ്ഞ മാസം 25ന് ശേഷം 430 പേർ ജില്ലയിൽ വന്നിട്ടുണ്ട്. അതുപോലെ, യൂറോപ്യൻ രാഷ്‌ട്രങ്ങളിൽ നിന്നും ആളുകൾ നാട്ടിലെത്തിയിട്ടുണ്ട്. അവരെ കൃത്യമായി നിരീക്ഷണത്തിൽ കൊണ്ടുവരുന്നുണ്ടെന്നും പി.ബി.നൂഹ് വിശദീകരിച്ചു.
റെയിൽവേ സ്റ്റേഷനിൽ ഇന്ന് മുതൽ പരിശോധന നടത്താൻ തീരമാനിച്ചതായും അന്തർ- സംസ്ഥാന ബസ് സർവീസുകളിൽ കൂടുതൽ പരിശോധന ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇനിയും റിസൾട്ട് എത്താനുള്ളവയുടെ ഫലം നാല് ദിവസങ്ങൾക്കുള്ളിലെത്തുമെന്നാണ് പ്രതീക്ഷ. ആശുപത്രിയിൽ ഐസലേഷനിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ജില്ലാകലക്‌ടർ അറിയിച്ചു.